കേരളം

kerala

ETV Bharat / state

ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടറുടെ മകളെ അവഹേളിച്ചു ; കേസെടുത്ത് പൊലീസ് - DRIVING TEST REFORM CASE - DRIVING TEST REFORM CASE

മുട്ടത്തറയിലെ ഡ്രൈവിംഗ് ടെസ്റ്റ്‌ ഗ്രൗണ്ടിൽ ടെസ്റ്റിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടറുടെ മകൾ അവഹേളിക്കപ്പെട്ടത്

PROTESTS OVER DRIVING TEST REFORM  PROTEST AGAINST DRIVING TEST REFORM  WOMAN ASSAULT CASE  ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം
police (Source: ETV Bharat Network)

By ETV Bharat Kerala Team

Published : May 14, 2024, 1:48 PM IST

തിരുവനന്തപുരം : ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാനെത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടറുടെ മകളെ അവഹേളിച്ചതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. തിരുവനന്തപുരം മുട്ടത്തറയിൽ തിങ്കളാഴ്‌ചയായിരുന്നു സംഭവം. മുട്ടത്തറയിലെ ഡ്രൈവിംഗ് ടെസ്റ്റ്‌ ഗ്രൗണ്ടിൽ ടെസ്റ്റിൽ പങ്കെടുക്കാനായാണ് മോട്ടോർ വാഹന വകുപ്പ് അസിസ്റ്റന്‍റ് ഇൻസ്‌പെക്‌ടറുടെ മകൾ എത്തിയത്.

ഡ്രൈവിംഗ് ടെസ്റ്റ്‌ പരിഷ്‌കരണത്തിനെതിരെ സ്ഥലത്ത് ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സമരവുമുണ്ടായിരുന്നു. പൊലീസിന്‍റെ സഹായത്തോടെ ടെസ്റ്റിനെത്തിയ യുവതിയെയും പിതാവിനെയും ഗ്രൗണ്ടിൽ പ്രവേശിപ്പിച്ചെങ്കിലും സമരക്കാർ ഉൾപ്പെട്ട ആൾക്കൂട്ടം ബഹളമുണ്ടാക്കി. എന്നാൽ മൂന്ന് പേർക്കും ടെസ്റ്റിൽ വിജയിക്കാനായില്ല. പിന്നാലെയായിരുന്നു അവഹേളനം.

അതേസമയം കണ്ടാലറിയുന്ന ആൾക്കൂട്ടത്തിനെതിരെയാണ് യുവതിയുടെ പിതാവിന്‍റെ പരാതിയിൽ വലിയതുറ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. പൊതുസ്ഥലത്ത് വച്ച് സ്‌ത്രീകൾക്ക് നേരെ അശ്ലീല പ്രയോഗം നടത്തി എന്നതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.

ALSO READ:ഡ്രൈവിംഗ് ടെസ്‌റ്റ് സര്‍ക്കുലര്‍: തുഗ്‌ളക് പരിഷ്‌കരണമായി മാറിയെന്ന് എം വിൻസെന്‍റ്

ABOUT THE AUTHOR

...view details