കണ്ണൂര്‍:കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെയും ഭാര്യ മാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ യുവാവ് പൊലീസ് കസ്റ്റഡിയില്‍. കണ്ണൂര്‍ കാക്കയങ്ങാട് സ്വദേശികളായ പികെ അലീമ (53), മകള്‍ സെല്‍മ (30) എന്നിവരാണ് മരിച്ചത്. സെല്‍മയുടെ ഭര്‍ത്താവ് ഷാഹുലാണ് പിടിയിലായത്.
കുടുംബ വഴക്ക്: ഭാര്യയെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി, യുവാവ് പിടിയില്‍ - Mother Daughter Killed In Kannur - MOTHER DAUGHTER KILLED IN KANNUR
വിളക്കോട് തൊണ്ടംകുഴിയില്‍ ഭാര്യയെയും അമ്മയെയും കൊലപ്പെടുത്തിയ കേസില്‍ യുവാവ് പൊലീസ് കസ്റ്റഡിയില്‍. മുഴക്കുന്ന് സ്വദേശി ഷാഹുലാണ് പിടിയിലായത്. മരിച്ചത് കാക്കയങ്ങാട് സ്വദേശികളായ പികെ അലീമയും മകള്‍ സെല്‍മയും.
Representative Image (ETV Bharat)
Published : Aug 16, 2024, 6:38 PM IST
ഇന്ന് (ഓഗസ്റ്റ് 16) ഉച്ചയോടെ വിളക്കോട് തൊണ്ടംകുഴി ചെറുവോടിലാണ് സംഭവം. അക്രമത്തിനിടെ സെൽമയുടെ മകനും വെട്ടേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഷാഹുലിനെ മുഴക്കുന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ബഹളം കേട്ടെത്തിയ അയൽവാസികൾ മൂന്നു പേരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും രണ്ട് പേരും മരിക്കുകയായിരുന്നു.