പത്തനംതിട്ട:കായിക താരമായ ദലിത് പെണ്‍കുട്ടി പീഡനത്തിന് ഇരയായ സംഭവത്തില്‍ കൂടുതൽ പേരെ അറസ്റ്റ് ചെയ്‌ത് പൊലീസ്. പെണ്‍കുട്ടി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 4 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്‌തു. 6 യുവാക്കളെ റാന്നിയിൽ നിന്നും പത്തനംതിട്ട പൊലീസ് ഇന്നലെ പിടികൂടിയിരുന്നു.
പി ദീപു (22), അനന്ദു പ്രദീപ് (24), അരവിന്ദ് (23), വിഷ്‌ണു (24), ബിനു ജോസഫ് (39), അഭിലാഷ് കുമാർ (19) എന്നിവരെയാണ് ഇന്നലെ വൈകിട്ട് പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ ഇതുവരെ 27 പ്രതികളാണ് അറസ്റ്റിലായതെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ഇന്നലെ പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്‌ത മൂന്ന് കേസുകളിൽ ഒന്നിലെ അഞ്ച് പ്രതികളും, ഇലവുംതിട്ട സ്റ്റേഷനിലെ കേസിലെ ഒരു പ്രതിയും ഉൾപ്പെടെയാണ് ഇത്. അഭിലാഷ് കുമാർ ആണ് ഇലവുംതിട്ടയിലെ ഒരു കേസിലെ പ്രതി. പത്തനംതിട്ടയിലെ മറ്റ് രണ്ട് കേസുകളിലായി 3 പ്രതികൾ പിടിയിലാകാനുണ്ട്. ഈ കേസുകളിൽ കണ്ണൻ (21), അക്കു ആനന്ദ് (20), ഒരു കൗമാരക്കാരൻ എന്നിങ്ങനെ പിടിയിലായിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇരു സ്റ്റേഷനുകളിലും പുതിയ കേസുകൾ രജിസ്റ്റർ ചെയ്‌തു വരികയാണ്. ഇലവുംതിട്ടയിൽ ഇന്ന് 9 എഫ് ഐ ആറുകളാണ് കുട്ടിയുടെ മൊഴി പ്രകാരം രജിസ്റ്റർ ചെയ്‌തത്. ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ല. പത്തനംതിട്ട സ്റ്റേഷനിൽ ഇന്ന് പുതുതായി ഒരു കേസ് കൂടി രജിസ്റ്റർ ചെയ്‌തു. ഇതില്‍ ഒരു പ്രതി പിടിയിലായിട്ടുണ്ട്. ലിജോ (26) ആണ് അറസ്റ്റിലായത്.
ഇതോടെ പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്‌ത ആകെ 7 കേസുകളിലായി 21 പ്രതികൾ പിടിയിലായിട്ടുണ്ട്. ഇതിൽ 4 പേർ കുട്ടികളാണ്. ഇലവുംതിട്ടയിൽ ആകെ 6 പേരും അറസ്റ്റിലായി. പീഡനവുമായി ബന്ധപ്പെട്ട് ഇരു സ്റ്റേഷനുകളിലുമായി ഇതുവരെ 27 പ്രതികളാണ് അറസ്റ്റിലായത്.
കഴിഞ്ഞ വർഷം പ്ലസ് ടുവിന് പഠിക്കുമ്പോൾ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ദീപുവും ഇയാളുടെ സുഹൃത്തുക്കളും ചേർന്ന് റാന്നി മന്ദിരംപടിയിലെ റബ്ബർ തോട്ടത്തിൽ എത്തിച്ച് കാറിനുള്ളിൽ വച്ച് പീഡിപ്പിച്ചതായി മൊഴി നൽകിയത് പ്രകാരം പത്തനംതിട്ട പൊലീസ് ഇന്നലെ രജിസ്റ്റർ ചെയ്‌ത കേസിലാണ് 6 പേർ റാന്നിയിൽ നിന്നും പിടിയിലായത്.
ഓട്ടോറിക്ഷയില്‍ വച്ചു പീഡനം