കോട്ടയം:മക്കൾ രാഷ്ട്രീയത്തെ കേരള കോൺഗ്രസ് ഒരിക്കലും എതിർത്തിട്ടില്ലെന്ന് മോൻസ് ജോസഫ് എംഎൽഎ. ജോസ് കെ മാണിയെ പാർലമെൻ്റ് അംഗമാക്കിയത് മുതൽ രാഷ്ട്രീയ പ്രവേശനത്തിന് പിന്തുണച്ചവരാണ് തങ്ങളെന്നും മോന്‍സ് ജോസഫ് പറഞ്ഞു. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോന്‍സ് ജോസഫ്.
അന്ന് മാണി വിഭാഗം യുഡിഎഫിൽ ആയിരുന്നു. ഒരിക്കൽ പോലും ജോസ് കെ മാണി രാഷ്ട്രീയത്തിലേക്ക് വരുന്നത് താനടക്കമുള്ള നേതാക്കൻമാര്‍ എതിർത്തിട്ടില്ല, മറിച്ച് പിന്തുണയ്ക്കുകയാണ് ചെയ്‌തത്.
ഭാവി രാഷ്ട്രീയത്തിൽ അപു ജോണ്‍ അനിവാര്യമെന്ന് കണ്ടതുകൊണ്ട് പാർട്ടി ഒറ്റക്കെട്ടായാണ് സംസ്ഥാന കോർഡിനേറ്റർ സ്ഥാനം നൽകിയത്. അപു ജോണിനെ നേരത്തെ തന്നെ എംപിയോ എംഎല്‍എയോ ആക്കാൻ പിജെ ജോസഫിന് ആകുമായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാൽ രാഷ്ട്രീയത്തിൽ പ്രവർത്തനം നടത്തി കടന്നു വരണമെന്ന തീരുമാനമുണ്ടായിരുന്നതു കൊണ്ടാണ് വൈകിയതെന്നും മോന്‍സ് ജോസഫ് പറഞ്ഞു. ഇക്കാര്യത്തിൽ കൃത്യ സമയത്ത് എടുത്ത തീരുമാനം നടപ്പാക്കുക മാത്രമാണ് ഉണ്ടായതെന്നും തീരുമാനം ഏകകണ്‌ഠമാണ് എന്നും എംഎൽഎ വ്യക്തമാക്കി.