കേരളം

kerala

ETV Bharat / state

ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു - mobile phone exploded - MOBILE PHONE EXPLODED

തൃശൂരില്‍ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തീപിടിത്തം. വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു. സംഭവം ചാര്‍ജ് ചെയ്യുന്നതിനിടെ.

MOBILE BLAST  MOBILE EXPLODED WHILE CHARGING  MOBILE EXPLODED IN THRISSUR  മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു
MOBILE PHONE EXPLODED (Source: ETV Bharat Reporter)

By ETV Bharat Kerala Team

Published : May 6, 2024, 6:55 PM IST

തൃശൂര്‍: പാവറട്ടി പൂവത്തൂരിൽ ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തീപിടിത്തം. ആളപായമില്ല. പാവറട്ടി സ്വദേശിയായ മരയ്ക്കാത്ത് അജീഷിന്‍റെ ഭാര്യയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്.

ഇതേത്തുടർന്നുണ്ടായ തീ പിടിത്തത്തിൽ മുറിയിലുണ്ടായിരുന്ന കട്ടിൽ, കിടക്ക, എസി, മറ്റ് ഇലക്‌ട്രിക് ഉപകരണങ്ങൾ എന്നിവ കത്തിനശിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. സംഭവ സമയത്ത് മുറിയിൽ ആരുമില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

ALSO READ:ഇപ്പോള്‍ മൊബൈല്‍ ഹീറ്റാകുന്നുണ്ടോ ?, ചാര്‍ജിങ്ങും പ്രവര്‍ത്തനവും സ്ലോ ആകുന്നുണ്ടോ ? ; അപകടം സംഭവിക്കുംമുമ്പ് അറിയേണ്ടത്

ABOUT THE AUTHOR

...view details