വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവയെ പിടികൂടുന്ന ദൗത്യം വിശദീകരിക്കുന്നതിനിടെ ഡിഎഫ്ഒയെ തടഞ്ഞ് പൊലീസ്. ഇന്നത്തെ നടപടികൾ വിശദീകരിക്കുന്നതിനിടയിലാണ് ഡിഎഫ്ഒ ഡിഎഫ്ഒ മാർട്ടിൻ ലോവലിന്‍റെ പ്രതികരണം പൊലീസ് തടഞ്ഞത്. മാനന്തവാടി എസ്എച്ച്ഒ അഗസ്റ്റിൻ ആണ് പ്രതികരണം തടഞ്ഞത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'ഇന്ന് ഇവിടെ ഒരു ലൈവും ഇല്ല, എല്ലാം ഗേറ്റിന് പുറത്താണെന്നായിരുന്നു ഡിഎഫ്ഒയുടെ പ്രതികരണം തടഞ്ഞുകൊണ്ട് മാധ്യമപ്രവർത്തകരോട് എസ്എച്ച്ഒ പറഞ്ഞത്. മാധ്യമപ്രവർത്തകരെയും പൊലീസ് തടഞ്ഞു. ബേസ് ക്യാമ്പിന് പുറത്തുപോകാൻ മാധ്യമപ്രവർത്തകരോട് പൊലീസ് ആവശ്യപ്പെട്ടു. എസ്എച്ച്ഒയുടെ നടപടി പരിശോധിക്കാൻ എസ്‌പിക്ക് നിർദേശം നൽകിയതായി മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
Also Read:കേരളത്തിലെ മലയോരഗ്രാമങ്ങളുടെ ഉറക്കം കെടുത്തുന്ന കടുവകള്‍: 'നര'നായാട്ടുകളുടെ നാൾവഴി