കല്‍പ്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവയെ പിടികൂടാനുള്ള ദൗത്യത്തിനിടയിൽ വനംവകുപ്പ് ആർആർടി അംഗത്തിന് പരിക്ക്. മാനന്തവാടി ആർആർടി അംഗത്തിലെ ജയസൂര്യ എന്ന ജീവനക്കാരനാണ് പരിക്കേറ്റത്. കടുവയുടെ പിന്നിൽ നിന്നുള്ള അടിയേറ്റാണ് ജയസൂര്യയ്‌ക്ക് പരിക്കേറ്റത്. പഞ്ചാരക്കൊല്ലി കാറാട്ട് വനത്തിനകത്ത് വച്ച് പരിക്കേറ്റത്. കടുവ പിന്നിൽ നിന്ന് അടിച്ചപ്പോൾ താന്‍ കൂടെയുണ്ടായിരുന്ന സഹപ്രവർത്തകന്‍റെ മുകളിലേക്ക് വീഴുകയായിരുന്നെന്ന് ജയസൂര്യ പറഞ്ഞു.
മന്ത്രി ഒ ആര്‍ കേളു ആശുപത്രിയിലെത്തി ജയസൂര്യയുമായി സംസാരിച്ചു. ആര്‍ആര്‍ടി സംഘത്തെ കടുവ പുറകില്‍ നിന്ന് ആക്രമിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ജയസൂര്യയുടെ പരിക്ക് ഗുരുതരമല്ലെന്നും കടുവയെ വെടിവെക്കാനുള്ള ശ്രമം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം, മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ഇറങ്ങിയ കടുവക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ആദിവാസി സ്ത്രീ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. വനംവകുപ്പിലെ തത്‌കാലിക വാച്ചർ അച്ചപ്പന്‍റെ ഭാര്യയായ രാധ (45) ആണ് കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെ കടുവയെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് വൻ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.
Also Read:'ഇന്ന് ഒരു ലൈവും ഇല്ല’; കടുവ ആക്രമണ വിഷയത്തിൽ ഡിഎഫ്‌ഒയുടെ പ്രതികരണം തടഞ്ഞ് പൊലീസ്