കോഴിക്കോട് :വയനാട്ടിലെ ഉരുൾപൊട്ടലിനെ തുടര്ന്ന് അട്ടമലയിൽ കുടുങ്ങിയവർ സുരക്ഷിതരെന്ന് റവന്യൂ മന്ത്രി കെ.രാജൻ. മദ്രസയിൽ കുടുങ്ങിക്കിടക്കുന്നവരുമായി ഫോണിൽ സംസാരിച്ചതായും മന്ത്രി പറഞ്ഞു. അവർക്ക് ഭക്ഷണവും വെള്ളവും അവശ്യ സാധനങ്ങളും എത്തിച്ചു. എത്രയും വേഗം അവരെ രക്ഷപ്പെടുത്തും.
തെരച്ചിൽ ഇന്നും തുടരുകയാണ്. കാടുകളിലും പുഴയിലും തെരച്ചിൽ ഊർജിതമാക്കും. നിലവിലെ സ്ഥിതിയിൽ കണ്ടു കിട്ടാനുള്ളവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ന് (ജൂലൈ 31) ചേരുന്ന മന്ത്രിസഭ യോഗത്തിൽ കൂടുതൽ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.