തിരുവനന്തപുരം: കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഡിഎംകെ (ഡെമോക്രാറ്റിക് മൂവ്‌മെന്‍റ് ഓഫ് കേരള) നേതാവ് പിവി അൻവര്‍. പാലക്കാട്ടിലെ ഡിഎംകെ സ്ഥാനാര്‍ഥിയായി മിൻഹാജിനെയും, ചേലക്കരയില്‍ കോണ്‍ഗ്രസ് നേതാവ് എൻകെ സുധീറിനെയുമാണ് സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചത്. പിവി അൻവര്‍ ഇന്ന് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
പിവി അന്‍വര്‍ പാലക്കാട് മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നെങ്കിലും പിന്നീട് മിന്‍ഹാജിനെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മുമ്പ് മത്സരിച്ചയാളാണ് എന്‍കെ സുധീര്‍. കെപിസിസി സെക്രട്ടറി, ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ചേലക്കരയിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സുധീറിന്‍റെ പേരുണ്ടായിരുന്നു. എന്നാൽ സുധീറിനെ തഴഞ്ഞാണ് രമ്യ ഹരിദാസിന് സീറ്റ് നൽകിയത്.