കോട്ടയം :ജാർഖണ്ഡിൽ നിന്നും പാലായിലേക്ക് കടത്തിക്കൊണ്ടുവന്ന് വില്‌പ്പനയ്ക്ക് സൂക്ഷിച്ച 2.5 കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി അറസ്‌റ്റില്‍. ദൻബാദ് ജില്ലയിലെ കപുരിയ സ്വദേശിയായ സച്ചിൻ കുമാർ സിങ് (28) ആണ് അറസ്റ്റിലായത്. പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്‌ടർ ശ്രീ ദിനേശ് ബി യുടെ നേതൃത്വത്തിൽ പാലാ എക്സൈസ് റേഞ്ച് ടീം നടത്തിയ റെയ്‌ഡിലാണ് കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയിലായത്.
പാലാ ടൗണിൽ പച്ചക്കറി കടയിൽ ജോലി ചെയ്‌തിരുന്ന ഇയാളെ ഏതാനും ആഴ്‌ചകളായി പാലാ റേഞ്ച് ടീം നിരീക്ഷിച്ചു വരികയായിരുന്നു. മലയാളിയായ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിലും പ്രതിയാണ് സച്ചിന്‍. മിനി സിവിൽ സ്റ്റേഷന് എതിർവശം ഉള്ള ലോഡ്‌ജിലാണ് ഇയാൾ താമസിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ അന്വേഷണങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.