ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾക്കിടെ, സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് (12-08-2024) യോഗം ചേരും. മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ ഇടുക്കി കലക്ട്രേറ്റിലാണ് യോഗം. ഡാം തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകളും പുതിയ ഡാം വേണമെന്ന കേരളത്തിൻ്റെ ആവശ്യത്തിൽ കൈക്കൊള്ളേണ്ട തുടർ നടപടികളും യോഗം ചർച്ച ചെയ്യും.
മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ; മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം - Meeting on safety of Mullaperiyar - MEETING ON SAFETY OF MULLAPERIYAR
മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ സംബന്ധിച്ച സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ ഇടുക്കി കലക്ട്രേറ്റില്‍ ഇന്ന് യോഗം ചേരും.
![മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ; മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം - Meeting on safety of Mullaperiyar SAFETY OF MULLAPERIYAR DAM ROSHY AUGUSTINE MULLAPERIYAR മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷ റോഷി അഗസ്റ്റിന്‍ മുല്ലപ്പെരിയാര്‍](https://etvbharatimages.akamaized.net/etvbharat/prod-images/12-08-2024/1200-675-22182744-thumbnail-16x9-mullaperiyar.jpg)
Representative Image (ETV Bharat)
Published : Aug 12, 2024, 8:38 AM IST
ഡാം ഡീകമ്മിഷൻ ചെയ്യണമെന്ന ആവശ്യം കേരള എംപിമാർ പാർലമെന്‍റിൽ ഉന്നയിച്ചിരുന്നു. ഡാമിൻ്റെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക പരത്തുന്ന പ്രചാരണങ്ങൾ സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യമുന്നയിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്.
Also Read :മുല്ലപ്പെരിയാര്‍ ഡാം; പരിഹാരം വൈകിയാൽ മലയോര ജനത സമരമുഖത്തേക്ക് എന്ന് മാർ ജോൺ നെല്ലിക്കുന്നേൽ