കേരളം

kerala

ETV Bharat / state

മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം : ആര്യ രാജേന്ദ്രന്‍റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും - Mayor KSRTC Driver Issue

ഡ്രൈവർ യദു അശ്ലീല ആംഗ്യം കാണിച്ചുവെന്ന മേയറുടെ പരാതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്

MAYOR CONFIDENTIAL STATEMENT  MAYOR ARYA RAJENDRAN  മേയർ കെഎസ്ആർടിസി ഡ്രൈവർ തർക്കം  ARYA RAJENDRAN KSRTC CONTROVERSY
Mayor - KSRTC driver dispute (Source: ETV Bharat Network)

By ETV Bharat Kerala Team

Published : May 21, 2024, 11:54 AM IST

തിരുവനന്തപുരം :ആര്യ രാജേന്ദ്രൻ - കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ മേയറുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. തർക്കം ഉണ്ടാകുന്നതിന് മുൻപ് ഡ്രൈവർ യദു അശ്ലീല ആംഗ്യം കാണിച്ചുവെന്ന് ആരോപിച്ച് ആര്യ രാജേന്ദ്രൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് മേയറുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തുന്നത്.

ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിക്ക് മുൻപാകെയാണ് മേയർ ആര്യ രാജേന്ദ്രന്‍റെ മൊഴി രേഖപ്പെടുത്തുക. മേയറുടെ മൊഴി രേഖപ്പെടുത്തുന്നതിന് കന്‍റോൺമെന്‍റ് പൊലീസ് നേരത്തെ തന്നെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇത്തരത്തിൽ ലൈംഗിക അധിക്ഷേപക്കുറ്റം ചുമത്തുന്ന കേസുകളിൽ പരാതിക്കാരുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് സ്വാഭാവിക നടപടിക്രമമാണ്.

ഏപ്രില്‍ 27 ന് രാത്രിയായിരുന്നു വിവാദസംഭവം നടന്നത്. പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നില്‍വച്ചാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മില്‍ തര്‍ക്കമുണ്ടായത്. സംഭവസമയം മേയര്‍ക്കൊപ്പം ഭര്‍ത്താവും ബാലുശ്ശേരി എംഎല്‍എയുമായ സച്ചിന്‍ ദേവും ഉണ്ടായിരുന്നു.

മേയറും സംഘവും കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവർ യദുവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടർന്ന് സംഭവ ദിവസം തന്നെ മേയറുടെ പരാതിയില്‍ ഡ്രൈവര്‍ യദുവിനെ പൊലീസ് പിടികൂടി, ജാമ്യത്തില്‍ വിട്ടയച്ചു. പിന്നാലെ ഡ്രൈവര്‍ പരാതി നല്‍കിയിരുന്നെങ്കിലും ആദ്യം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ല. തുടർന്ന് യദു കോടതിയെ സമീപിക്കുകയും കോടതിയുടെ നിര്‍ദേശ പ്രകാരം മേയര്‍ക്കെതിരെയും സച്ചിന്‍ ദേവ് എംഎൽക്കെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും ചെയ്‌തു.

അതേസമയം ഇരുവരുടെയും വാദങ്ങള്‍ക്ക് തെളിവായ കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് ഇതുവരെ കണ്ടെടുക്കാൻ പൊലീസിനായിട്ടില്ല. തമ്പാനൂര്‍ പൊലീസാണ് മെമ്മറി കാര്‍ഡ് നഷ്‌ടമായതില്‍ അന്വേഷണം നടത്തുന്നത്.

ALSO READ:മേയർ-കെഎസ്ആർടിസി ഡ്രൈവര്‍ തര്‍ക്കം; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച കണ്ടക്‌ടറെയും സ്റ്റേഷന്‍ മാസ്റ്ററെയും വിട്ടയക്കുമെന്ന് പൊലീസ്

ABOUT THE AUTHOR

...view details