കേരളം

kerala

ETV Bharat / state

മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ ഹര്‍ജി ഇന്ന് കോടതിയില്‍ - plea against CM and Daughter Veena

മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍ തുടങ്ങിയവര്‍ക്കെതിരെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആണ് ഹര്‍ജി സമര്‍പ്പിച്ചത്.

Mathew Kuzhalnadan  plea against CM and Daughter Veena  case against CM Daughter Veena  Monthly quota row
plea against CM and Daughter Veena

By ETV Bharat Kerala Team

Published : Mar 14, 2024, 8:16 AM IST

തിരുവനന്തപുരം :മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി ഇന്ന് കോടതി പരിഗണിക്കും (Mathew Kuzhalnadan plea against CM and Daughter Veena Vijayan). തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ധാതുമണൽ ഖനനത്തിന് സിഎംആർഎല്ലിന് മുഖ്യമന്ത്രി വഴിവിട്ട് സഹായം നൽകിയെന്നും പ്രത്യുപകാരമായി കമ്പനി മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി നൽകിയെന്നുമാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണം.

അതേസമയം ഹര്‍ജി നിലനിൽക്കില്ലെന്നും ആദായ നികുതി സെറ്റിൽമെന്‍റ് ബോര്‍ഡിന്‍റെ തീരുമാനം വിജിലൻസിന്‍റെ പരിധിയിൽ പരിശോധിക്കാന്‍ ആകില്ലെന്നുമാണ് വിജിലൻസ് നിലപാട്. കഴിഞ്ഞ മാസം 29 നാണ് മാത്യു കുഴൽനാടൻ ഇത് സംബന്ധിച്ച ഹർജി സമർപ്പിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ വീണ വിജയൻ എന്നിവർ ഉള്‍പ്പെടെ ഏഴു പേർക്കെതിരെയാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹർജി ഫയൽ ചെയ്‌തത്. എന്നാൽ ഹർജി ഫയലിൽ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ അഭിഭാഷകൻ എതിർത്തു. ഈ ആവശ്യം കോടതി തള്ളിയിരുന്നു. പിന്നീട് സര്‍ക്കാര്‍ അഭിഭാഷകന് ഹര്‍ജിയിൽ മറുപടി നൽകാൻ 15 ദിവസം സമയം അനുവദിക്കുകയും ഇന്ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് അന്ന് കോടതി അറിയിക്കുകയും ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details