കേരളം

kerala

ETV Bharat / state

വീണ വിജയൻ അനാഥാലയങ്ങളിൽ നിന്ന് പണം കൈപ്പറ്റി: തെളിവുകളുമായി മാത്യു കുഴൽനാടൻ, മൈക്ക് ഓഫ് ചെയ്‌ത് സ്‌പീക്കർ - MATHEW KUZHALNADAN AGAINST VEENA - MATHEW KUZHALNADAN AGAINST VEENA

അനാഥാലയങ്ങളിൽ നിന്നും മാസപ്പടി കൈപ്പറ്റിയതിന്‍റെ തെളിവുകൾ തന്‍റെ പക്കലുണ്ടെന്ന് കാണിച്ചായിരുന്നു വീണ വിജയനെതിരെ മാത്യു കുഴൽനാടൻ പുതിയ ആരോപണമുന്നയിച്ചത്. എന്നാൽ സോഷ്യൽ മീഡിയയിൽ കൈയ്യടി വാങ്ങാൻ ആരോപണങ്ങൾ ഉന്നയിക്കാനുള്ള വേദിയല്ല നിയമസഭയെന്നും സ്‌പീക്കർ.

MASSAPPADI CONTROVERSY  MATHEW KUZHALNADAN  വീണ വിജയനെതിരെ മാത്യു കുഴൽനാടൻ  മാസപ്പടി വിവാദം
Mathew Kuzhalnadan and Veena Vijayan (ETV Bharat)

By ETV Bharat Kerala Team

Published : Jun 20, 2024, 7:32 PM IST

തിരുവനന്തപുരം: വീണ വിജയനെതിരെ പുതിയ ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. അനാഥാലയങ്ങളിൽ നിന്ന് എല്ലാ മാസവും വീണ പണം കൈപ്പറ്റിയതായും ഇതിന്‍റെ രേഖകൾ തന്‍റെ പക്കലുണ്ടെന്നും മാത്യു കുഴൽനാടൻ നിയമസഭയിൽ പറഞ്ഞു. അതേസമയം വിഷയത്തിൽ കോടതിയിൽ കേസ് നടന്നു കൊണ്ടിരിക്കുകയാണെന്നും സഭയിൽ പറയാനാവില്ലെന്നും ചൂണ്ടിക്കാട്ടി സ്‌പീക്കർ മൈക്ക് ഓഫ് ചെയ്‌തു.

രജിസ്‌ട്രാർ ഓഫ് കമ്പനീസ് എക്‌സാലോജിക്കിന് നൽകിയ രേഖകളിൽ വീണ എല്ലാ മാസവും പണം കൈപ്പറ്റിയതായി വ്യക്തമാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുഴൽനാടന്‍റെ പുതിയ ആരോപണം. അനാഥാലയങ്ങൾക്ക് പാവപ്പെട്ടവർ സംഭാവന ചെയ്‌ത പണം വീണ മാസപ്പടിയായി കൈപ്പറ്റിയെന്നാണ് സഭയിൽ ആരോപണമുന്നയിച്ചത്. അതേസമയം സോഷ്യൽ മീഡിയയിൽ കൈയ്യടി വാങ്ങാൻ വീണയ്‌ക്കെതിരെ കുഴൽനാടൻ സ്ഥിരമായി ആരോപണങ്ങളുമായി രംഗത്ത് വരികയാണെന്നും നിയമസഭ ഇതിനുള്ള വേദിയല്ലെന്നുമായിരുന്നു സ്‌പീക്കറുടെ മറുപടി.

ABOUT THE AUTHOR

...view details