മലപ്പുറം: തിരൂരങ്ങാടിയില്‍ വൻ സ്‌പിരിറ്റ് വേട്ട. 20,000 ലിറ്ററിലധികം സ്‌പിരിറ്റ് ഡാൻസാഫ് സ്‌ക്വാഡ് പിടികൂടി. പാലക്കാട് എസ്‌പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡാണ് സ്‌പിരിറ്റ് പിടികൂടിയത്. കർണാടകയില്‍ നിന്ന് എറണാകുളത്തേക്ക് കടത്തുകയായിരുന്ന സ്‌പിരിറ്റാണ് പിടികൂടിയത്.
ചരക്ക് ലോറിയിലായിരുന്നു സ്‌പിരിറ്റ് കടത്ത് നടത്തിയത്. നീല കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന സ്‌പിരിറ്റ് ടാർപോളിൻ കൊണ്ടും മാലിന്യം നിറച്ച ചാക്കുകൾ കൊണ്ടും മറച്ച നിലയിലായിരുന്നു. ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവറെയും സഹായിയെയും പൊലീസ് കസ്‌റ്റഡിയില്‍ എടുത്തു.