കേരളം

kerala

ETV Bharat / state

അത്തനാസിയസ് യോഹാൻ ഒന്നാമൻ ഇനി ഓർമ; അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ - Mar Athanasius Yohannan Buried

മോറാൻ മോർ അത്തനാസിയസ് യോഹാൻ ഒന്നാമൻ മെത്രാപ്പോലീത്തയുടെ കബറടക്കം സഭാ ആസ്ഥാനത്ത് നടന്നു. ആയിരങ്ങൾ അന്തിമോപചാരം അർപ്പിക്കാൻ എത്തി.

By ETV Bharat Kerala Team

Published : May 21, 2024, 8:01 PM IST

KP YOHANNAN FUNERAL  BURIED WITH OFFICIAL HONORS  MAR ATHANASIUS KP YOHANNAN  അത്തനേഷ്യസ് യോഹന്നാന്‍റെ കബറടക്കം
മെത്രാപ്പൊലീത്തയുടെ കബറടക്ക ശുശ്രൂഷകൾ (Source: ETV Bharat)

അത്തനേഷ്യസ് യോഹാന്‍റെ കബറടക്ക ശുശ്രൂഷകൾ (Source: ETV Bharat)

പത്തനംതിട്ട: ബിലീവേഴ്‌സ്‌ ഈസ്‌റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ ഒന്നാമൻ മെത്രാപ്പൊലീത്തയുടെ കബറടക്കം ഔദ്യോഗിക ബഹുമതികളോടെ നിരണം സെന്‍റ്‌ തോമസ് ഈസ്‌റ്റേൺ കത്തീഡ്രലിൽ നടന്നു. ബിലീവേഴ്‌സ്‌ ഈസ്‌റ്റേൺ ചർച്ച് അഡ്‌മിനിസ്ട്രേറ്റർ സാമുവേൽ മോർ തിയോഫിലോസ് എപ്പിസ്കോപ്പയുടെ മുഖ്യകാർമ്മികത്വത്തിലാണ്‌ നടന്നത്‌.

പള്ളിയിലെ മദ്ബഹായോട് ചേർന്ന് ഒരുക്കിയിട്ടുള്ള പ്രത്യേക കബറിൽ മാർപ്പാപ്പാമാരുടെ കബറടക്കത്തിന് സമാനമായി കിടത്തിയാണ് ഇന്ന് ഉച്ചയ്ക്ക് 1.15 ഓടെ കബറടക്കം നടത്തിയത്. ഇന്നലെ രാവിലെ ഒൻപതുമുതൽ പൊതുദർശനത്തിന് വച്ചിരുന്ന ഭൗതിക ശരീരം 10.30 ന് ബിലീവേഴ്‌സ്‌ കൺവൻഷൻ സെന്‍ററിൽ നിന്ന് ക്യാമ്പസിലൂടെ വിലാപയാത്രയായി സെന്‍റ്‌ തോമസ് ഈസ്‌റ്റേൺ കത്തീഡ്രലിൽ എത്തിച്ചു.

തുടർന്ന് 11 ന് എട്ടാമത്തെയും അവസാനത്തേതുമായ ശുശ്രൂഷകൾക്ക് ശേഷമാണ് കബറടക്കം നടന്നത്. മന്ത്രി വീണാ ജോർജ് ഉൾപ്പെടെ സമൂഹത്തിലെ സാസ്‌കാരിക, രാഷ്‌ട്രീയ, മത വിഭാഗങ്ങളിലെ ആയിരങ്ങൾ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

Also Read:മാർ അത്തനേഷ്യസ് യോഹാന്‌ അന്തിമോപചാരം അർപ്പിച്ച് ആയിരങ്ങൾ; സംസ്‌കാര ചടങ്ങുകൾ നാളെ

ABOUT THE AUTHOR

...view details