കോഴിക്കോട്: എംടി വാസുദേവൻ നായരുടെ വീട്ടിൽ നിന്നും 26 പവൻ സ്വർണം മോഷണം പോയതായി പരാതി. എംടിയുടെ ഭാര്യ സരസ്വതിയാണ് പരാതി നൽകിയത്. നടക്കാവ് കൊട്ടാരം റോഡിലെ വീട്ടിൽ നിന്നാണ് സ്വർണം കാണാതായത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണമാണ് നഷ്‌ടപ്പെട്ടത്. സ്വർണം ബാങ്ക് ലോക്കറിലാണെന്നാണ് ആദ്യം സംശയിച്ചിരുന്നത്. എന്നാൽ പരിശോധനയിൽ വീട്ടിലും ലോക്കറിലും ആഭരണങ്ങൾ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു.
മൂന്ന് മാല, വള, കമ്മൽ, ഡയമണ്ട് കമ്മലും ലോക്കറ്റും, മരതകം പതിച്ച ലോക്കറ്റ് എന്നിവ മോഷണം പോയതായാണ് പരാതി. സെപ്റ്റംബർ 22നും 30നും ഇടയിലാണ് മോഷണം നടന്നത് എന്നാണ് കരുതുന്നത്. പകൽ സമയത്താണ് മോഷണം നടന്നത് എന്നും സംശയിക്കുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടിൽ ജോലിക്ക് വന്നവരെ ചുറ്റിപ്പറ്റിയാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണം നടക്കുന്നത്. കൂടുതൽ കാര്യങ്ങൾ പിന്നീട് വ്യക്തമാക്കാമെന്ന് നടക്കാവ് പൊലീസ് ഇൻസ്പെക്‌ടർ പറഞ്ഞു. സംഭവത്തിൽ പ്രതികരിക്കാൻ കുടുംബം ഇതുവരെ തയ്യാറായിട്ടില്ല.
Also Read: മുംബൈ പൊലീസ് ചമഞ്ഞ് സൈബര്‍ തട്ടിപ്പ് സംഘം; വയോധികന് നഷ്‌ടമായത് 1.38 കോടി