കോഴിക്കോട്: ചാത്തമംഗലത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. 18 പേർക്ക് പരിക്കേറ്റു. ചാത്തമംഗലം താഴെ 12ലാണ് അപകടമുണ്ടായത്. ഇന്ന് വൈകുന്നേരം 3:45 ഓടെയാണ് സംഭവം.
മുക്കത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ മണാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. പ്രദേശവാസികളും മുക്കം ഫയർ യൂണിറ്റും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.