തിരോധാനം കൊലപാതകം എന്ന് തെളിഞ്ഞു (ETV Bharat) ആലപ്പുഴ: 2008-2009 കാലഘട്ടത്തിൽ മാന്നാറിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവതി കൊല്ലപ്പെട്ടതായി കണ്ടെത്തി. മാന്നാർ ഇരമത്തൂർ കണ്ണമ്പള്ളി വീട്ടിൽ ചെല്ലപ്പൻ മകൾ കലയെ 2008 അവസാനം ആണ് കാണാതാവുന്നത്. കാണാതാകുമ്പോൾ യുവതിക്ക് ഒരു മകൻ ഉണ്ടായിരുന്നു.
അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ കലയെ കാണാതായി എന്ന വിവരം ബോധ്യപ്പെട്ടിട്ടുള്ളതാണ്. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കേസ് മാന്നാർ പൊലീസ് സ്റ്റേഷനിലേക്ക് ട്രാൻസ്‌ഫർ ചെയ്യുകയും ചെയ്‌തു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉടലെടുത്ത സംശയത്തിന്‍റെ അടിസ്ഥാനത്തിൽ സെപ്റ്റിക് ടാങ്കിൽ ആണ് മൃതശരീരം എന്ന നിഗമനത്തിൽ സെപ്റ്റിക് ടാങ്ക് പരിശോധിച്ചു. പരിശോധനയിൽ കിട്ടിയ തെളിവുകളുടെയും സംശയിക്കുന്ന ആളുകളെ ചോദ്യം ചെയ്‌തതിൽ നിന്ന് കിട്ടിയ തെളിവുകളുടെയും അടിസ്ഥാനത്തിൽ ഇത് കൊലപാതകം എന്ന് ബോധ്യപ്പെട്ട് പുതിയ കേസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളതാണ്. കൊലപാതകം വ്യക്തമായ സാഹചര്യത്തിൽ പൊലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കുകയാണ്.
ALSO READ:സെപ്റ്റിക് ടാങ്കില്‍ മൃതദേഹാവശിഷ്‌ടമെന്ന് സംശയിക്കുന്ന വസ്‌തു; 20 കാരിയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്?, 4 പേര്‍ കസ്റ്റഡിയില്‍