കേരളം

kerala

ETV Bharat / state

വീടിന് തീയിട്ട് ഗൃഹനാഥന്‍ ജീവനൊടുക്കി, കിടപ്പുരോഗിയായ ഭാര്യയ്‌ക്ക് പൊള്ളലേറ്റു - Suicide after set house on Fire - SUICIDE AFTER SET HOUSE ON FIRE

പെട്രോള്‍ ഒഴിച്ച് വീടിന് തീയിടുകയായിരുന്നു. മകനും പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ ചികിത്സയില്‍.

ELDERLY MAN SET HOUSE ON FIRE  MAN COMMITS SUICIDE IN ALAPPUZHA  വീടിന് തീയിട്ട ശേഷം ആത്മഹത്യ  ALAPPUZHA 77 YEAR OLD MAN SUICIDE
House Premises (ETV Bharat)

By ETV Bharat Kerala Team

Published : Sep 20, 2024, 11:17 AM IST

വീടിന് തീയിട്ട് ഗൃഹനാഥന്‍ ജീവനൊടുക്കി (ETV Bharat)

ആലപ്പുഴ : വീടിന് തീവച്ച് ഗൃഹനാഥന്‍ ആത്‌മഹത്യ ചെയ്‌തു. കിടപ്പുരോഗിയായ ഭാര്യയ്‌ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ആര്യാട് പഞ്ചായത്ത് തലവടി പള്ളിമുക്ക് ജങ്‌ഷന് സമീപം തേവന്‍കോട് വീട്ടില്‍ ശ്രീകണ്‌ഠനാണ് ജീവനൊടുക്കിയത്. ഭാര്യ ഓമനയ്‌ക്ക് സംഭവത്തില്‍ പൊള്ളലേറ്റു.

ഓമനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മകന്‍ ഉണ്ണികൃഷ്‌ണനും പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ പെട്രോള്‍ ഒഴിച്ച് 77കാരനായ മണികണ്‌ഠന്‍ വീടിന് തീയിടുകയായിരുന്നു. പിന്നാലെയാണ് ആത്‌മഹത്യ.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അഗ്‌നിശമന സേന എത്തിയാണ് തീ അണച്ചത്. ഓമനയും ഉണ്ണികൃഷ്‌ണനും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821

Also Read:വയോധികയെ തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ കസ്റ്റഡിയില്‍

ABOUT THE AUTHOR

...view details