കേരളം

kerala

ETV Bharat / state

മോർച്ചറിയിൽ നിന്ന് പുതുജീവിതത്തിലേക്ക്...!; മരിച്ചെന്ന് കരുതിയ പവിത്രൻ ആശുപത്രി വിട്ടു - KANNUR MAN PAVITHRAN LATEST

മംഗളൂരുവിലെ ആശുപത്രിയിൽ നിന്ന് മരിച്ചെന്നു കരുതി കണ്ണൂരിൽ മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്‍റെ തുടിപ്പ് കണ്ടെത്തുകയായിരുന്നു.

MAN RESUMED DEAD FOUND ALIVE  മോർച്ചറിയിൽ നിന്ന് ജീവിതത്തിലേത്ത്  കണ്ണൂര്‍ പവിത്രന്‍  MAN BACK TO LIFE FROM MORTUARY
Doctor Poornima Rao, AKG Hospital (ETV Bharat)

By ETV Bharat Kerala Team

Published : Jan 25, 2025, 12:41 PM IST

കണ്ണൂർ:മരണത്തിൽ നിന്നും ജീവിതത്തിലേക്ക് മടങ്ങിയെത്തി പവിത്രന്‍.പാച്ചപ്പൊയ്‌കയിലെ പുഷ്‌പാലയം വീട്ടിൽ വെള്ളുവക്കണ്ടി പവിത്രൻ ആണ് മോർച്ചറിയിലേക്കുള്ള വഴിയിൽ നിന്നും തിരിച്ച് ജീവിതത്തിലേക്ക് മടങ്ങി എത്തിയത്. ഡോ. പൂർണിമ റാവുവിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് പവിത്രനെ ചികിത്സിച്ച് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്.

തങ്ങളുടെ രണ്ടു ദിവസത്തെ ചികിത്സകൊണ്ടുതന്നെ പവിത്രന്‍റെ ആരോഗ്യ നില മെച്ചപ്പെട്ടെന്ന് ഡോ. പൂർണിമ പറഞ്ഞു. 'രണ്ടു ദിവസം കൊണ്ടുതന്നെ ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റാനായി. കഴിഞ്ഞദിവസം സംസാരിച്ചു തുടങ്ങുകയും ചെയ്‌തു. ഇത് തങ്ങളെയും സന്തോഷിപ്പിച്ചെന്നും' ഡോ. പൂർണിമ റാവു പറഞ്ഞു.

ഡോ. പൂര്‍ണിമ റാവു പ്രതികരിക്കുന്നു (ETV Bharat)

ആറു ദിവസത്തോളം ഗ്യാസ്ട്രോ ഐസിയുവിലായിരുന്നു പവിത്രൻ. പല അസുഖങ്ങളും അലട്ടിയ പവിത്രൻ ഓക്‌സിജൻ കുറഞ്ഞതിനെ തുടർന്ന് ആണ് അതീവ ഗുരുതരാവസ്‌ഥയിൽ ആയത്. ആരോഗ്യനില മെച്ചപ്പെട്ടതോടെ വാർഡിലേക്ക് മാറ്റിയ പവിത്രൻ വെള്ളിയാഴ്‌ച വൈകിട്ടോടെ ഭാര്യ സുധക്കൊപ്പം വീട്ടിലേക്ക് മടങ്ങി.

മംഗളൂരുവിലെ ആശുപത്രിയിൽനിന്ന് മരിച്ചെന്നു കരുതി കണ്ണൂരിൽ മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ആണ് പവിത്രനിൽ ജീവന്‍റെ തുടിപ്പ് കണ്ടെത്തിയത്. കഴിഞ്ഞ 13ന് രാത്രിയാണ് പവിത്രൻ 'മരിച്ചു' ജീവിച്ചത്‌. ഗുരുതര ശ്വാസംമുട്ടലും വൃക്കരോഗവും ബാധിച്ച്‌ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിലായിരുന്ന പവിത്രൻ ഇനി 10 മിനിറ്റിലധികം ജീവിച്ചിരിക്കില്ലെന്നു വിധിച്ച ഡോക്‌ടർമാർ ആശുപത്രിയിൽ നിന്ന്‌ പറഞ്ഞയച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തുടർന്ന്‌ മൂന്നര മണിക്കൂറോളം സഞ്ചരിച്ച് രാത്രിയോടെ എകെജി ആശുപത്രിയിൽ. മോർച്ചറിയിലേക്ക്‌ മാറ്റാൻ സ്ട്രെച്ചറുമായി ആംബുലൻസിൽ കയറിയ ആശുപത്രി ജീവനക്കാരായ ജയനും അനൂപിനും ശരീരം അനങ്ങുന്നതായി തോന്നി. ഉടൻ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. കണ്ണൂർ എകെജി ആശുപത്രിയിലെ 11 ദിവസം നീണ്ട ചികിത്സക്കൊടുവിൽ പവിത്രൻ ആളുകളെ തിരിച്ചറിയുകയും ചെറുതായി സംസാരിക്കുകയും ചെയ്യുന്നുണ്ട്.

Also Read: 'പരലോകം' കണ്ട പവിത്രന്‍...! വിധി മാറ്റിയത് കൈയുടെ ആ അനക്കം, മോർച്ചറി വാതില്‍ക്കലെത്തിയ 67കാരന് സിനിമാക്കഥയെ വെല്ലും രണ്ടാം ജന്മം

ABOUT THE AUTHOR

...view details