ഇടുക്കി:കുടുംബ വഴക്കിനിടെ നായയെ പാറയിൽ അടിച്ചു കൊലപ്പെടുത്തി യുവാവ് (Man killed dog). ഇടുക്കി നെടുംകണ്ടം സന്യാസിയോട സ്വദേശിയായ കളപുരമറ്റത്തിൽ രാജേഷാണ് ബന്ധുവീട്ടിലെ നായയെ ക്രൂരമായി കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനിടെ നായ കുരച്ചു ചാടിയതിന്‍റെ പ്രകോപനത്തിലാണ് ഇയാൾ ക്രൂരകൃത്യം നടത്തിയത്.
സംഭവത്തിൽ രാജേഷിനെതിരെ കമ്പംമെട്ട് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സഹോദരിയായ ശാരിയുടെ വീട്ടിൽ എത്തിയ രാജേഷ് ഇവരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് ശാരിയേയും അവിടെയുള്ള പ്രായമായ സ്‌ത്രീയേയും പ്രതി മർദിക്കുകയും ചെയ്‌തു.