കേരളം

kerala

ETV Bharat / state

കഞ്ഞിക്കുഴിയിൽ തെങ്ങിന് മുകളിൽ കുടുങ്ങിയ വയോധികൻ മരിച്ചു - man stuck in the tree died - MAN STUCK IN THE TREE DIED

മരിച്ചത് കഞ്ഞിക്കുഴി ചുരുളിപതാൽ സ്വദേശി ഗോപി. തെങ്ങിന് മുകളില്‍‌ നിന്നും രക്ഷപ്പെടുത്തി താഴെയിറക്കിയെങ്കിലും ആശുപത്രിയില്‍വച്ച് മരണം സംഭവിക്കുകയായിരുന്നു.

KANJIKUZHI  IDUKKI  AN ELDERLY MAN DIED  MAN STUCK ON A TREE
An elderly man died after being stuck on a tree in Kanjikuzhi, Idukki

By ETV Bharat Kerala Team

Published : Apr 2, 2024, 6:19 PM IST

ഇടുക്കി:കഞ്ഞിക്കുഴിയിൽ തെങ്ങിന്‍റെ മുകളിൽ കുടുങ്ങിയ വയോധികൻ മരിച്ചു. കഞ്ഞിക്കുഴി ചുരുളിപതാൽ സ്വദേശി ഗോപിയാണ് (65) മരിച്ചത്. തെങ്ങിൻ മുകളിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. മരംവെട്ട് തൊഴിലാളിയായ ഗോപി സമീപത്തെ പുരയിടത്തിൽ തെങ്ങ് വെട്ടി മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. അവശനിലയിലായ ഗോപി തെങ്ങില്‍ നിന്ന് താഴേയ്‌ക്ക് തിരിച്ചിറങ്ങാന്‍ കഴിയാതെ അവിടെ തന്നെ പിടിച്ചിരിക്കുകയായിരുന്നു.

അതുവഴി കടന്നുപോയ സമീപവാസി തെങ്ങിൽ നിന്ന് താഴേക്ക് കയർ കിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് അവശനിലയിൽ ഗോപി തെങ്ങിൻ മുകളിൽ ഇരിക്കുന്നതായി കണ്ടത്. തുടർന്ന് സ്ഥലം ഉടമയെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് കഞ്ഞിക്കുഴി പൊലീസും, ഇടുക്കിയിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സംഘവും സ്ഥലത്തെത്തി. തുടര്‍ന്ന് ഏറെ സാഹസികമായാണ് ഗോപിയെ തെങ്ങിന് മുകളില്‍ നിന്ന് രക്ഷപ്പെടുത്തി താഴെയിറക്കിയത്. ശേഷം ഗോപിയെ ഇടുക്കി മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി. എന്നാൽ ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്‌റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Also Read:പുരയിടത്തിലെ തെങ്ങ് വെട്ടി മാറ്റാൻ ശ്രമിക്കവേ വയോധികൻ തെങ്ങിൻ മുകളിൽ കുടുങ്ങി; രക്ഷകരായി അഗ്നിശമനസേന - Man Stuck On Top Of Coconut Tree

ABOUT THE AUTHOR

...view details