കേരളം

kerala

ETV Bharat / state

കാപ്പ നിയമ പ്രകാരം ഒരു വർഷത്തേക്ക് നാടുകടത്തി, വിലക്ക് ലംഘിച്ച് തിരിച്ചെത്തി കഞ്ചാവ് വിൽപ്പന; 36കാരൻ പിടിയിൽ - MAN ARRESTED WITH GANJA - MAN ARRESTED WITH GANJA

എടത്തിരുത്തി പുളിഞ്ചോട് സ്വദേശി ചൂണ്ടയിൽ വീട്ടിൽ പ്രാൺ എന്ന ജിനേഷിനെയാണ് പൊലീസ് പിടികൂടിയത്.

MAN DEPORTED IN KAPPA ACT ARRESTED  കഞ്ചാവുമായി യുവാവ് പിടിയിൽ  CANNABIS SIEZED IN THRISSUR  MAN ARRESTED WITH GANJA IN THRISSUR
ജിനേഷ് (ETV Bharat)

By ETV Bharat Kerala Team

Published : Aug 6, 2024, 7:44 PM IST

തൃശൂർ:കാപ്പ നിയമ പ്രകാരം നാടു കടത്തിയ പ്രതി കഞ്ചാവുമായി പിടിയിൽ. എടത്തിരുത്തി പുളിഞ്ചോട് സ്വദേശി ചൂണ്ടയിൽ വീട്ടിൽ പ്രാൺ എന്ന ജിനേഷ് (36) നെയാണ് കയ്‌പ മംഗലം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇക്കഴിഞ്ഞ ഏപ്രിൽ 24 നാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിനേഷിനെ ഒരു വർഷത്തേക്ക് കാപ്പ നിയമപ്രകാരം നാടു കടത്തിയത്.

നിയമം ലംഘിച്ച് ചെന്ത്രാപ്പിന്നിയിൽ കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഇയാളിൽ നിന്നും 300 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി. കയ്‌പ മംഗലം ഇൻസ്പെക്‌ടർ എം ഷാജഹാൻ, എസ് ഐ സജിപാൽ, സീനിയർ സി പി ഒ മുഹമ്മദ് റാഫി, അനന്തു മോൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Also Read:നാലര കിലോ കഞ്ചാവുമായി വെള്ളയിൽ സ്വദേശി പിടിയിൽ

ABOUT THE AUTHOR

...view details