തൃശൂർ :തൃശൂരിൽ വൻ ലഹരിവേട്ട. ചെറുതുരുത്തിയിൽ നിന്നാണ് 11,000 ത്തോളം നിരോധിത പുകയില ഉത്‌പന്നങ്ങളുടെ പാക്കറ്റുകൾ പിടികൂടിയത്. ബെംഗളുരുവിൽ നിന്ന് തൃശൂരിലേക്ക് ഇന്നോവ കാറിൽ ചാക്കിലാക്കി കൊണ്ടുവന്ന പാക്കറ്റുകളാണ് ചെറുതുരുത്തി പൊലീസ് പിടികൂടിയത്. സംഭവത്തിൽ ഒറ്റപ്പാലം പനമണ്ണ സ്വദേശി ഉണ്ണികൃഷ്‌ണനെ (39) പൊലീസ് അറസ്റ്റ് ചെയ്‌തു.
ചെറുതുരുത്തിയിൽ വൻ ലഹരിവേട്ട: 5 ലക്ഷത്തിലധികം വിലമതിക്കുന്ന നിരോധിത പുകയില ഉത്‌പന്നങ്ങളുമായി ഒരാൾ പിടിയിൽ - MAN ARRESTED WITH DRUGS - MAN ARRESTED WITH DRUGS
പ്രതിയിൽ നിന്നും 11,000 ത്തോളം നിരോധിത പുകയില ഉത്‌പന്നങ്ങളുടെ പാക്കറ്റുകളാണ് പിടികൂടിയത്.

Banned Tobacco Products Seized at Cheruthuruthy (Source: ETV Bharat Reporter)
Published : May 13, 2024, 10:36 PM IST
ചെറുതുരുത്തിയിൽ വൻ ലഹരിവേട്ട (Source: ETV Bharat Reporter)
ചെറുതുരുത്തി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊച്ചിൻ പാലത്തിന് സമീപം വച്ചാണ് ഇയാളെ പിടികൂടിയത്. 5 ലക്ഷം രൂപയിലധികം വില മതിപ്പുള്ള നിരോധിത പുകയില ഉത്‌പന്നങ്ങളാണ് ഇയാളിൽ നിന്നും പിടികൂടിയത്. ചെറുതുരുത്തി എസ് ഐ കെ ആർ വിനു, എ എസ് ഐ-പി ജെ സാജൻ, പൊലീസുകാരായ വിജയൻ, ശ്രീകാന്ത്, സനൽ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
Also Read: കൊല്ലത്ത് കഞ്ചാവ് വില്‍പ്പന നടത്തിയയാള്‍ പിടിയില്‍