തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മാലദ്വീപിലെ ഹാനിമാധൂ ഐലൻഡിലേക്കുള്ള വിമാന സർവീസ് മൽഡീവിയൻ എയർലൈൻസ് പുനരാരംഭിച്ചു. ഹാനിമാധൂ വിമാനത്താവളം നവീകരണവുമായി ബന്ധപ്പെട്ടാണ് ഈ സർവീസ് ഏതാനും മാസങ്ങളായി നിർത്തിവെച്ചിരുന്നത്.
തിരുവനന്തപുരത്ത് നിന്നും മാലദ്വീപിലേക്കുള്ള മൽഡീവിയൻ എയർലൈൻസ് പുനരാരംഭിച്ചു - Maldivian Airlines resumed service - MALDIVIAN AIRLINES RESUMED SERVICE
മാലദ്വീപിലെ ഹാനിമാധൂ ഐലൻഡിലേക്കുള്ള വിമാന സർവീസ് മൽഡീവിയൻ എയർലൈൻസ് പുനരാരംഭിച്ചു.
MALDIVIAN AIRLINES RESUMED SERVICE
Published : Apr 12, 2024, 7:31 PM IST
ആഴ്‌ചയിൽ രണ്ട് ദിവസമായിരിക്കും സർവീസ് ഉണ്ടാകുക. തിങ്കൾ, വെള്ളി ദിവസങ്ങളിൽ പുലർച്ചെ 02:55ന് എത്തുന്ന വിമാനം 03:55 ന് പുറപ്പെടുന്ന തരത്തിലാകും സർവീസ്. തിരുവനന്തപുരത്ത് നിന്ന് മാലദ്വീപിലേക്കുള്ള രണ്ടാമത്തെ വിമാന സർവീസാണിത്. മാലെയിലേക്ക് മൽഡീവിയൻ എയർലൈൻസ് ആഴ്‌ചയിൽ 4 സർവീസുകൾ നടത്തുന്നുണ്ട്.
ALSO READ:യാത്രക്കാരെ വലച്ച് വിസ്‌താര : ഇന്ന് റദ്ദാക്കപ്പെടുക 70 സര്‍വീസുകള്‍ വരെ