കേരളം

kerala

ETV Bharat / state

'സിപിഎം അക്കൗണ്ട് അനധികൃതമായത് ബാങ്കിന്‍റെ ക്രമക്കേട് മൂലം'; പാൻ നമ്പർ തെറ്റായി രേഖപ്പെടുത്തിയെന്ന് എം എം വർഗീസ് - M M VARGHESE ON CPM ACCOUNT ISSUE

ബാങ്ക് അധികൃതർ പാൻ നമ്പർ തെറ്റായി രേഖപ്പെടുത്തിയത് മൂലമാണ് സിപിഎം അക്കൗണ്ട് അനധികൃതമായതെന്ന് എം എം വർഗീസ്. ബാങ്കിൽ ഹാജരായത് ആദായനികുതി വകുപ്പിന്‍റെ നിർദ്ദേശപ്രകാരമാണെന്നും സിപിഎം ജില്ല സെക്രട്ടറി.

M M VARGHESE  എം എം വർഗീസ്  സിപിഎം അക്കൗണ്ട് മരവിപ്പിച്ചു  CPM ACCOUNT FROZEN
CPM Account Unauthorized Due to Bank Irregularities, Says M M Varghese

By ETV Bharat Kerala Team

Published : May 1, 2024, 8:40 PM IST

എം എം വർഗീസ് മാധ്യമങ്ങളോട്

തൃശൂർ:ബാങ്ക് ഓഫ് ഇന്ത്യയിലെ സിപിഎം അക്കൗണ്ട് അനധികൃതമായത് ബാങ്കിന്‍റെ ക്രമക്കേട് മൂലമെന്ന് സിപിഎം ജില്ല സെക്രട്ടറി എം എം വർഗീസ്. ബാങ്ക് അധികൃതർ പാൻ നമ്പർ തെറ്റായി രേഖപ്പെടുത്തിയതാണ് കാരണം. പാർട്ടിക്കുള്ളത് നിയമപരമായ ഇടപാടുകൾ മാത്രമെന്നും എം എം വർഗീസ് പറഞ്ഞു.

പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് എം എം വർഗീസിന്‍റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് സമയത്താണ് സിപിഎം ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് ഒരു കോടി രൂപ പിൻവലിക്കുന്നത്. പാർട്ടി ജില്ല കമ്മിറ്റിയുടെ നിയമവിധേയമായ ചിലവുകൾക്ക് വേണ്ടിയാണ് പണം പിൻവലിച്ചതെന്നാണ് ജില്ല നേതൃത്വം പറയുന്നത്.

കഴിഞ്ഞ ദിവസം താൻ ബാങ്കിൽ ഹാജരായത് ആദായനികുതി വകുപ്പിന്‍റെ നിർദ്ദേശപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. പിൻവലിച്ച തുക ചിലവാക്കരുതെന്ന് ആദായനികുതി വകുപ്പിന്‍റെ നിർദ്ദേശം ഉണ്ടായിരുന്നു. പിൻവലിച്ച പണം കൊണ്ടുവരണമെന്ന് ഇൻകം ടാക്‌സ്‌ ആവശ്യപ്പെട്ടതനുസരിച്ചാണ് പണവുമായി ബാങ്കിൽ എത്തിയതെന്നാണ് ജില്ല സെക്രട്ടറിയുടെ വിശദീകരണം.

അക്കൗണ്ട് അനധികൃതമായത് ബാങ്കിന്‍റെ ക്രമക്കേട് മൂലമാണെന്നും ബാങ്ക് അധികൃതർ പാൻ നമ്പർ തെറ്റായി രേഖപ്പെടുത്തിയതാണ് ഇതിന് കാരണമെന്നും എം എം വർഗീസ് പറഞ്ഞു. ആദായനികുതി വകുപ്പിന്‍റെ നടപടികളെ നിയമപരമായി നേരിടുമെന്നും വർഗീസ് കൂട്ടിച്ചേർത്തു. കേന്ദ്രം അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുകയാണ്. പാർട്ടിക്കുള്ളത് നിയമപരമായ ഇടപാടുകൾ മാത്രമാണെന്നും സിപിഎം ജില്ല സെക്രട്ടറി പറഞ്ഞു. പുകമറ സൃഷ്‌ടിച്ച് തെറ്റിദ്ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങൾ വിലപ്പോവില്ലെന്നും എം എം വർഗീസ് വ്യക്തമാക്കി.

Also Read: കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസ് ; സിപിഎം നേതാക്കളെ വീണ്ടും ചോദ്യം ചെയ്‌ത് ഇ ഡി

ABOUT THE AUTHOR

...view details