വയനാട്:കൂടൽകടവിൽ ആദിവാസി യുവാവിനെ റോഡിൽ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കി പൊലീസ്. പനമരം സ്വദേശികളായ നബീൽ കമർ, വിഷ്‌ണു എന്നിവർക്കായാണ് പൊലീസ് ലുക്കൗട്ട് നോട്ടിസ് ഇറക്കിയത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ വധശ്രമത്തിന് പുറമെ പട്ടിവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
ഇന്നലെ (ഡിസംബർ 17) വൈകിട്ടാണ് പ്രതികൾക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കിയത്. സംഭവ ശേഷം ഒളിവിൽ പോയ പ്രതികളെ കണ്ടെത്താൻ പൊലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇരുവരും സംസ്ഥാനം വിട്ടു പോയിട്ടില്ലെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം പിടികൂടിയ ഹർഷിദിനെയും അഭിരാമിനെയും പൊലീസ് വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്.