കേരളം

kerala

ETV Bharat / state

ലോക്‌സഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി; സ്‌ക്രീനിങ് കമ്മിറ്റി യോഗം ഇന്ന് - കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി യോഗം

യോഗം രാവിലെ 10 മണിക്ക്. ദീപാദാസ് മുൻഷി, ഹരീഷ് ചൗധരി എന്നിവര്‍ പങ്കെടുക്കും.

Congress Screening Committie  Loksabha Election 2024  ലോക്‌സഭാ തെരഞ്ഞെടുപ്പ്  കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി യോഗം  ലോക്‌സഭാ തെരഞ്ഞെടുപ്പ് കോൺഗ്രസ്
Loksabha Election 2024 ; Congress Screening Committie

By ETV Bharat Kerala Team

Published : Feb 29, 2024, 9:06 AM IST

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകളുടെ ഭാഗമായി ഇന്ന് സ്ക്രീനിങ് കമ്മിറ്റി യോഗം ചേരും. രാവിലെ 10 മണിക്ക് കെപിസിസി ആസ്ഥാനത്താണ് സ്ക്രീനിങ് കമ്മിറ്റി യോഗം. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, സ്ക്രീനിങ് കമ്മിറ്റി അംഗങ്ങളായ ഹരീഷ് ചൗധരി, വിശ്വജിത് കദം എന്നിവർ യോഗത്തിൽ പങ്കെടുക്കും (Lok sabha Election 2024 Congress Screening Committee).

ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായതായി പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. 16 സീറ്റില്‍ കോണ്‍ഗ്രസും രണ്ട് സീറ്റില്‍ മുസ്‌ലീം ലീഗും ആര്‍എസ്‌പിയും കേരള കോണ്‍ഗ്രസും ഓരോ സീറ്റില്‍ വീതവും ജനവിധി തേടുമെന്നും വി ഡി സതീശൻ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ മുസ്‌ലീം ലീഗിന് മൂന്നാമതൊരു സീറ്റിന് അർഹതയുണ്ട്.

എന്നാൽ നിലവിലെ സാഹചര്യത്തിൽ മൂന്നാം സീറ്റ് നൽകുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് ലീഗിനെ അറിയിച്ചു. ഉടൻ ഒഴിവ് വരുന്ന യുഡിഎഫിന് അർഹമായ ഒരു രാജ്യസഭ സീറ്റ് ലീഗിന് നൽകും. അതിനുശേഷം വരുന്ന രാജ്യസഭ സീറ്റ് കോൺഗ്രസ് എടുക്കും. റൊട്ടേഷന്‍ ഫോര്‍മുലയാണ് നടപ്പാക്കുന്നത്. രാജ്യസഭ സീറ്റ് എന്ന ഫോര്‍മുല മുസ്‌ലീം ലീഗ് സമ്മതിച്ചിട്ടുണ്ട്. വിഷയത്തില്‍ ലീഗുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പിന് സംസ്ഥാന കോണ്‍ഗ്രസിനെ സജ്ജമാക്കാന്‍ ലക്ഷ്യമിട്ട് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെയും നേതൃത്വത്തില്‍ കാസര്‍കോട് നിന്ന് ആരംഭിച്ച സമരാഗ്നി ജാഥയ്‌ക്ക് ഇന്ന് സമാപനം. സമാപനത്തിന്‍റെ ഭാഗമായി കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിക്കുന്ന സമ്മേളനം തെലങ്കാന മുഖ്യമന്ത്രി അനുമല രേവന്ത് റെഡ്ഡി ഉദ്ഘാടനം ചെയ്യും.

എഐസിസി ജനറല്‍ സെക്രട്ടറിയും പ്രവര്‍ത്തക സമിതി അംഗവും രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന സച്ചിന്‍ പൈലറ്റ് യോഗത്തില്‍ മുഖ്യാതിഥിയാകും. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എംപി, ജാഥ ക്യാപ്‌റ്റന്മാരായ കെ സുധാകരന്‍, വിഡി സതീശന്‍, പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Also read : സമരാഗ്നി ജാഥയ്‌ക്ക് നാളെ സമാപനം; രേവന്ത് റെഡ്ഡിയും സച്ചിന്‍ പൈലറ്റും തലസ്ഥാനത്തേക്ക്, ജാഥ വിജയമെന്ന് കോണ്‍ഗ്രസ്

ABOUT THE AUTHOR

...view details