പാലക്കാട്:പാലക്കാട് ലോക്‌സഭ മണ്ഡലം നിലനിര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ഥി വികെ ശ്രീകണ്ഠൻ. 75,274 വോട്ടിന്‍റെ മികച്ച ഭൂരിപക്ഷത്തിലാണ് ശ്രീകണ്ഠൻ വിജയം നേടിയത്. കഴിഞ്ഞ തവണ 11,000-ല്‍ ഏറെയായിരുന്നു ഭൂരിപക്ഷം. 418072 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാര്‍ഥിയ്‌ക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ വിജയരാഘവന് 342798 വോട്ടുകള്‍ ലഭിച്ചു. എന്‍ഡി സ്ഥാനാര്‍ഥി സി കൃഷ്‌ണകുമാര്‍ മൂന്നാമതെത്തി. 249568 വോട്ടുകളാണ് കൃഷ്‌ണകുമാറിന് കിട്ടിയത്.
1996 മുതല്‍ ഇടതിനെ മാത്രം പിന്തുണച്ച പാലക്കാട്ട് സിപിഎമ്മിന്‍റെ എംബി രാജേഷിനെ അട്ടിമറിച്ചാണ് 2019-ല്‍ വികെ ശ്രീകണ്‌ഠന്‍ വിജയം നേടിയിരുന്നത്. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാനാണ് പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനെ സിപിഎം കളത്തിലിറക്കിത്. എന്നാല്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് എ വിജയരാഘവന്‍. എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്‌ണകുമാര്‍ മൂന്നാമതാണ്.
മണ്ഡലത്തിന്‍റെ ചരിത്രം:2019 തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പ്രഭാവത്തില്‍ സിപിഎമ്മിന് കനത്ത നാണക്കേടുണ്ടാക്കിയ മണ്ഡലമാണ് പാലക്കാട്. 1996 മുതല്‍ ഇടതിനെ മാത്രം പിന്തുണച്ച പാലക്കാട്ട് 2019-ല്‍ കോണ്‍ഗ്രസിന്‍റെ വി കെ ശ്രീകണ്‌ഠന്‍ സിപിഎമ്മിന്‍റെ എംബി രാജേഷിനെതിരെ അട്ടിമറി വിജയമാണ് കരസ്ഥമാക്കിയത്. എ വിജയ രാഘവനെ മത്സര രംഗത്തിറക്കുമ്പോള്‍ 89-ലെ അട്ടിമറി വിജയമാണ് സിപിഎം ലക്ഷ്യം വച്ചത്. 1980 ലാണ് സിപിഎമ്മിന്‍റെ ടി ശിവദാസ മേനോനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്‍റെ വി എസ് വിജയരാഘവന്‍ ആധിപത്യം സ്ഥാപിച്ചത്. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പിലും വി എസ് വിജയരാഘവന്‍ തന്നെ വിജയിച്ചു കയറി.