കേരളം

kerala

ETV Bharat / state

സുരേഷ് ഗോപിയോ മുരളീധരനോ; ലക്ഷങ്ങളുടെ കാര്‍ പന്തയം വച്ച് കോൺഗ്രസ്-ബിജെപി പ്രവർത്തകര്‍ - Election bet in Thrissur - ELECTION BET IN THRISSUR

തൃശൂരില്‍ കാര്‍ തെരഞ്ഞെടുപ്പ് പന്തയം വച്ച് പ്രവര്‍ത്തകര്‍. ബിജെപി കോൺഗ്രസ് പ്രവർത്തകരാണ് പന്തയം വച്ചിരിക്കുന്നത്.

BJP AND CONGRESS  ELECTION BET  THRISSUR ELECTION  തെരഞ്ഞെടുപ്പ് പന്തയം
സുനി, ബൈജു (ETV Bharat)

By ETV Bharat Kerala Team

Published : Jun 4, 2024, 9:11 AM IST

തൃശൂർ: ചാവക്കാട് തെരഞ്ഞെടുപ്പ് പന്തയം. കോൺഗ്രസ് പ്രവർത്തകനും ബിജെപി പ്രവർത്തകനും തമ്മിലാണ് പന്തയം. സുരേഷ് ഗോപി തോറ്റാൽ തന്‍റെ പക്കലുള്ള സ്വിഫ്റ്റ് ഡിസയർ കാർ കോൺഗ്രസ് പ്രവർത്തകന് നൽകുമെന്ന് വാഗ്‌ദാനം. ചാവക്കാട് സ്വദേശി സുനിയാണ് പന്തയം വച്ചിരിക്കുന്നത്.

കെ മുരളീധരൻ തൃശൂരിൽ തോറ്റാൽ തന്‍റെ വാഗണർ കാർ സുനിക്ക് നൽകുമെന്ന് ചാവക്കാട് സ്വദേശി ബൈജുവും വാഗ്‌ദാനം നല്‍കിയിട്ടുണ്ട്. ഇരുവരും പന്തയം വയ്ക്കുന്ന വീഡിയോ ഇപ്പോള്‍ വയറലാണ്.

Also Read:ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം : കേരള മനസ് ആര്‍ക്കൊപ്പം ? ; ജനവിധി അറിയാൻ മണിക്കൂറുകള്‍

ABOUT THE AUTHOR

...view details