പത്തനംതിട്ട : കേരളത്തില്‍ ബിജെപി വിജയിച്ചത് ആപത്താണെന്നും പത്തനംതിട്ടയിലെ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്നും ജനവിധി അംഗീകരിക്കുന്നുവെന്നും പത്തനംതിട്ട മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ടി എം തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. ഏതൊക്കെ മേഖലയിലാണ് വോട്ടു ചോര്‍ന്നുതെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അതു വിശദമായി പരിശോധിച്ച് കാരണങ്ങള്‍ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതീക്ഷിച്ച വോട്ടിൽ ഗണ്യമായ കുറവുണ്ടായി. എഴുപതിനായിരം എൺപതിനായിരം വോട്ടിൽ ഭൂരിഭാഗവും യുഡിഎഫിലേക്ക് പോയി കുറച്ച് വോട്ട് ബിജെപിയിലേക്ക് പോയെന്നും അദ്ദേഹം പറഞ്ഞു.