കേരളം

kerala

ETV Bharat / state

ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയം: രാജി വയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ - PINARAYI VIJAYAN ON LS POLLS - PINARAYI VIJAYAN ON LS POLLS

ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പശ്‌ചാത്തലത്തില്‍ രാജി വയ്ക്കില്ലെന്ന് വ്യക്തമാക്കി പിണറായി വിജയന്‍.

PINARAYI VIJAYAN  NO RESIGNATION  ലോക്‌സഭ തെരഞ്ഞെടുപ്പ്  മുഖ്യമന്ത്രി പിണറായി വിജയന്‍
പിണറായി വിജയന്‍ നിയമസഭയില്‍ (ETV Bharat)

By ETV Bharat Kerala Team

Published : Jun 11, 2024, 6:14 PM IST

മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ സംസാരിക്കുന്നു (ETV Bharat)

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ രാജി വയ്ക്കാനില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. എകെ ആന്‍റണി നേരത്തെ രാജി വച്ചത് സംഘടനാ പ്രശ്‌നങ്ങള്‍ മൂലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍ക്കും അപ്രമാദിത്വം ഇല്ല. യോജിച്ച പോരാട്ടത്തിന്‍റെ ഫലമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ വിജയം ഗൗരവത്തോടെ കാണും. കോണ്‍ഗ്രസ് പരാജയപ്പെട്ട മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ രാജി വയ്ക്കണമെന്ന് ആവശ്യമുയരാത്തത് എന്ത് കൊണ്ടാണെന്നും പിണറായി വിജയന്‍ ചോദിച്ചു.

Also Read: മലബാറിലെ പ്ലസ്‌ വണ്‍ സീറ്റ് വിഷയത്തിൽ വാക്‌പോര് ; പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

ABOUT THE AUTHOR

...view details