കോഴിക്കോട് : കാഫിർ കാർഡിറക്കി പ്രചരിപ്പിച്ചത് യുഡിഎഫ് കേന്ദ്രങ്ങളാണ് എന്നാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്ന് വടകരയിലെ ഇടത് സ്ഥാനാർഥി കെകെ ശൈലജ. യുഡിഎഫ് പ്രവർത്തകരാണ് പ്രചരിപ്പിച്ചതെന്ന് വിശ്വസിക്കുന്നു. മറിച്ചാണെങ്കിൽ തെളിയിക്കേണ്ടത് യുഡിഎഫ് സ്ഥാനാർഥിയാണെന്നും സൈബർ കേസുകളിൽ അന്വേഷണം നടക്കട്ടെ എന്നും ശൈലജ വ്യക്തമാക്കി.
കാഫിർ കാർഡിറക്കി പ്രചരിപ്പിച്ചത് യുഡിഎഫ് കേന്ദ്രങ്ങളാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു: കെകെ ശൈലജ - KK Shailaja on Communal campaigning - KK SHAILAJA ON COMMUNAL CAMPAIGNING
വോട്ടിങ്ങിലുണ്ടായ വേഗതക്കുറവ് മനപ്പൂര്‍വമാണെന്ന് തോന്നുന്നില്ലെന്നും കെകെ ശൈലജ പറഞ്ഞു. LOK SABHA ELECTION 2024 Vadakara Constituency.
KK Shailaja alleges UDF on Communal campaigning against her
Published : Apr 27, 2024, 6:13 PM IST
സാധാരണ പോളിങ് ഇത്ര വൈകാറില്ല. വോട്ടിങ്ങിലെ വേഗത കുറവ് ഉദ്യോഗസ്ഥരെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇത് കരുതിക്കൂട്ടിയാണെന്ന് തോന്നിയിട്ടില്ല. പോളിങ് ശതമാനം കുറഞ്ഞാലും കൂടിയാലും എൽഡിഎഫ് വിജയിക്കുമെന്നും കെകെ ശൈലജ പറഞ്ഞു.
Also Read :'മതത്തിന്‍റെ പേരില്‍ വോട്ട് ചോദിച്ചിട്ടില്ല': ഷാഫി പറമ്പില്‍ - Shafi Parambil On Fake Allegations