കേരളം

kerala

ETV Bharat / state

ശക്തന്‍റെ മണ്ണില്‍ ശക്തികാട്ടി മുന്നണികൾ; കത്തിക്കയറി കൊട്ടിക്കലാശം; പരസ്യ പ്രചാരണത്തിന് സമാപനം - THRISSUR KOTTIKALASHAM - THRISSUR KOTTIKALASHAM

LOK SABHA ELECTION 2024 | THRISSUR CONSTITUENCY | തൃശൂരിലും ആവേശകരമായ കൊട്ടിക്കലാശം. എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജനങ്ങളെ അഭിവാദ്യം ചെയ്‌തപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജനക്കൂട്ടത്തെ ഇളക്കി മറിച്ച് നൃത്തം ചെയ്‌തു.

LOK SABHA ELECTION  KERALA TO POLLING BOOTH ON FRIDAY  V S SUNILKUMAR  K MURALEEDHARAN
Lok sabha Election: Campaingn finale, kerala to polling booth on Friday

By ETV Bharat Kerala Team

Published : Apr 24, 2024, 10:15 PM IST

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ശക്തന്‍റെ മണ്ണില്‍ പോരാട്ടത്തിൻ്റെ കരുത്തേറിയ പരസ്യ പ്രചാരണത്തിന് സമാപനം

തൃശൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് സമാപനം. ഇനി നിശബ്‌ദ പ്രചാരണത്തിൻ്റെ മണിക്കൂറുകളിലേക്കാണ് കടക്കാനിരിക്കുന്നത്. തൃശൂർ സ്വരാജ് റൗണ്ടിൽ മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണത്തിൻ്റെ അവസാന ലാപ്പിൽ പ്രവർത്തകരുടെ ആവേശം പ്രകടനം അരങ്ങേറി.

ഒന്നരമാസം നീണ്ടു നിന്ന വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ന് സമാപനമായത്. പരസ്യ പ്രചാരണത്തിൻ്റെ അവസാന ലാപ്പിൽ ജില്ലാ കേന്ദ്രത്തിൽ മുന്നണികളുടെ പ്രകടനം ആവേശം അലതല്ലി. പരസ്യ പ്രചാരണത്തിൻ്റെ അവസാന നിമിഷങ്ങളിൽ സ്ഥാനാർഥികളും അരങ്ങു നിറഞ്ഞു നിന്നതോടെ പ്രവർത്തകർ നിറഞ്ഞാടി. തുറന്ന വാഹനങ്ങളിലെത്തിയ സ്ഥാനാർഥികൾ പ്രവർത്തകരുടെ ആവേശത്തിനൊപ്പം നിന്നു.

യുഡിഎഫ്- എൽഡിഎഫ് മുന്നണി സ്ഥാനാർഥികളായ കെ മുരളീധരനും വിഎസ് സുനിൽകുമാരും രാഷ്‌ട്രീയ അഭിവാദ്യം സ്വീകരിച്ചു മുന്നേറിയപ്പോൾ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ഒരു പടി കടന്ന് ഒരു ഡാൻസ് തന്നെ കളിച്ച് പ്രവർത്തകരെ ഇളക്കി മറിച്ചു.

Also Read:കരുനാഗപ്പള്ളിയില്‍ കൊട്ടിക്കലാശത്തിനിടെ ഇടത് വലത് മുന്നണികള്‍ ഏറ്റുമുട്ടി; സി ആര്‍ മഹേഷ് എംഎല്‍എയ്ക്ക് പരിക്ക്

വരുന്ന 48 മണിക്കൂ‍ർ ഇനി വോട്ടുകൾ ഉറപ്പിക്കാനുള്ള നിശബ്‌ദ പ്രചാരണ കാലമാണ്. ഒന്നരമാസത്തെ തിരക്കിട്ട പ്രചാരണം കഴിഞ്ഞു സ്ഥാനാർഥികൾക്ക് അല്‌പം വിശ്രമം ലഭിക്കുമെങ്കിലും പാർട്ടി പ്രവർത്തകർക്ക് ഇനി നിർണ്ണായക ദിവസങ്ങളാണ്.

ABOUT THE AUTHOR

...view details