കോട്ടയം:പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ സമദൂര നിലപാട് എടുക്കുമെന്നും സമ്മർദ്ദ ശക്തിയാകില്ലെന്നും ഓർത്തഡോക്‌സ് സഭ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ. ജനാധിപത്യ മൂല്യങ്ങളും മതേതരത്വവും സംരക്ഷിക്കുന്നവർ ജയിച്ചു വരണമെന്നാണ് സഭ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'തെരഞ്ഞെടുപ്പിൽ സമ്മർദ്ദ ശക്തിയാകില്ല'; സമദൂര നിലപാടുമായി ഓർത്തഡോക്‌സ് സഭ - ORTHODOX CHURCH ON LS POLL
ജനാധിപത്യ മൂല്യങ്ങളും മതേതരത്വവും സംരക്ഷിക്കുന്നവർ ജയിച്ചു വരണമെന്നാണ് ഓർത്തഡോക്‌സ് സഭ ആഗ്രഹിക്കുന്നതെന്ന് സഭാ സെക്രട്ടറി ബിജു ഉമ്മൻ.
പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ സഭ സമദൂരനിലപാട് എടുക്കുമെന്ന് അഡ്വ. ബിജു ഉമ്മൻ
Published : Apr 22, 2024, 4:57 PM IST
ഭരണഘടന നൽകുന്ന അവകാശങ്ങൾ പരിപൂർണമായി നടപ്പാക്കുക എന്നതാണ് സർക്കാരുകളുടെ ചുമതല. അത് നടപ്പാക്കുന്നവർ ഏത് മുന്നണിയിലായാലും ജയിച്ചു വരണമെന്ന് ആഗ്രഹിക്കുന്നു. അത് ഉൾക്കൊണ്ട് സഭ മക്കൾ സമ്മതിദാനം വിനിയോഗിക്കുമെന്നും സഭ സെക്രട്ടറി പറഞ്ഞു.
Also Read: ഭരണഘടന മാറ്റിയെഴുതാനാണ് ബിജെപിയുടെ ആഗ്രഹമെന്ന് പ്രിയങ്ക ഗാന്ധി; മോദി-ഷാ സർക്കാർ വീണ്ടും അധികാരത്തിലെത്തിയാല്‍ ജനാധിപത്യം അവസാനിക്കുമെന്ന് ഖാർഗെ - Priyanka And Kharge Against BJP