കാസർകോട്: കാസർകോട് ലോക്‌സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി എം എൽ അശ്വിനിയുടെ പ്രചാരണ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട് രണ്ട് പേർ കസ്‌റ്റഡിയിൽ. തൃക്കരിപ്പൂർ മണ്ഡലത്തിൽ പടന്ന കടപ്പുറത്ത് പ്രചാരണം നടത്തുന്നതിനിടെ വാഹനം സിപിഎം പ്രവർത്തകർ ചേർന്ന് തടഞ്ഞതായി പരാതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
തൃക്കരിപ്പൂരിൽ ബിജെപി സ്ഥാനാർഥിയുടെ പ്രചാരണ വാഹനം തടഞ്ഞു: രണ്ട് സിപിഎം പ്രവർത്തകർ കസ്‌റ്റഡിയിൽ - CPM activists arrest in Thrikaripur - CPM ACTIVISTS ARREST IN THRIKARIPUR
കാസർകോട് എൻഡിഎ സ്ഥാനാർഥിയുടെ പ്രചാരണ വാഹനം തടഞ്ഞു. തടഞ്ഞത് എം എൽ അശ്വിനിയുടെ പ്രചാരണ വാഹനം. രണ്ട് സിപിഎം പ്രവർത്തകർ കസ്‌റ്റഡിയിൽ
Published : Apr 21, 2024, 8:20 PM IST
സ്ഥാനാർഥി പര്യടനം നടത്തുന്നതിനിടെ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നും, അശ്ലീല ചുവയോടെ സംസാരിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി അശ്വിനി ചന്തേര പൊലീസിൽ പരാതി നൽകി. തുടർന്ന് പ്രതികളായ രണ്ട് പേർക്കെതിരെ കേസെടുത്ത്, കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നെന്ന് ചന്തേര പൊലീസ് അറിയിച്ചു.
Also Read: ഇന്ദിരാ ഗാന്ധിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്