കേരളം

kerala

ETV Bharat / state

'നൂറ്റൊന്ന് ശതമാനം വിജയം ഉറപ്പ്'; ആത്മവിശ്വാസം പങ്കുവച്ച് എഎം ആരിഫ് - AM ARIF CASTS VOTE - AM ARIF CASTS VOTE

രാവിലെ 7-ന് കുതിരപ്പന്തി ടികെഎംഎം സ്ക്കൂളിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി എഎം ആരിഫ് എംപി വോട്ട് രേഖപ്പെടുത്തിയത്.

LOK SABHA ELECTION 2024  LDF CANDIDATE AM ARIF  വോട്ട് രേഖപ്പെടുത്തി എഎം ആരിഫ്  AM ARIF CASTS HIS VOTE
Lok sabha election 2024; Alappuzha parliament constituency ldf candidate AM Arif casts his vote

By ETV Bharat Kerala Team

Published : Apr 26, 2024, 10:30 AM IST

വോട്ട് രേഖപ്പെടുത്തി എൽഡിഎഫ് സ്ഥാനാർത്ഥി എഎം ആരിഫ്; നൂറ്റൊന്ന് ശതമാനം വിജയം ഉറപ്പെന്ന് പ്രതികരണം

ആലപ്പുഴ: ആലപ്പുഴ പാർലമെന്‍റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എഎം ആരിഫ് കുതിരപ്പന്തി ടികെഎംഎം സ്ക്കൂളിൽ വോട്ട് രേഖപ്പെടുത്തി. രാവിലെ 7-നാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. നൂറ്റൊന്ന് ശതമാനം വിജയം ഉറപ്പാണെന്ന് വോട്ട് രേഖപെടുത്തിയതിനു ശേഷം അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ തവണത്തേക്കാൾ നല്ല ഭൂരിപക്ഷമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

താഴെ തട്ടിലുള്ള ആളുകളുടെ ആവേശം തനിയ്ക്ക് നൂറ്റിയൊന്ന് ശതമാനം ആത്മവിശ്വാസം നൽകുന്നതാണ്. മണ്ഡലത്തിൽ ത്രികോണമത്സരമാണെന്നുള്ള അവകാശവാദങ്ങളൊക്കെ പ്രചാരണ തന്ത്രത്തിന്‍റെ ഭാഗം മാത്രമാണ്. മണ്ഡത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്നും ആരിഫ് കൂട്ടിച്ചേർത്തു.

Also Read:വോട്ട് രേഖപ്പെടുത്തി എം വി ജയരാജൻ; വിജയ പ്രതീക്ഷ പങ്കുവച്ചു, കോണ്‍ഗ്രസിന് വിമര്‍ശനം

ABOUT THE AUTHOR

...view details