കാസർകോട് :മരണപ്പെട്ട മകന്‍റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കാന്‍ അപേക്ഷിച്ചപ്പോൾ തള്ളിയത് ജീവിച്ചിരിക്കുന്ന പിതാവിന്‍റെ വോട്ടുള്‍പ്പടെ. തൃക്കരിപ്പൂരിലാണ് സംഭവം. ചിറപ്പുറം ആറാം ബൂത്തിൽ 234ാം നമ്പർ വോട്ടറാണ് എൻ കുഞ്ഞബ്‌ദുള്ള. ഇത്തവണ അവസാന വോട്ടർ പട്ടിക വന്നപ്പോഴാണ് കുഞ്ഞബ്‌ദുള്ള ഒഴിവാക്കപ്പെട്ടതായി കണ്ടത്.
അടുത്ത കാലത്ത് മരണപ്പെട്ട മകന്‍റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഇദ്ദേഹം അപേക്ഷിച്ചിരുന്നു. എന്നാൽ ഇതിനൊപ്പം കുഞ്ഞബ്‌ദുള്ളയുടെ വോട്ടും തള്ളുകയായിരുന്നു. മരിച്ചെന്ന് കരുതി വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ പരാതി നൽകാനൊരുങ്ങുകയാണ് ഇദ്ദേഹം.