ന്യൂഡൽഹി: കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) സംഘടിപ്പിച്ച ക്രിസ്‌മസ് ആഘോഷങ്ങളില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ ക്രൈസ്‌തവ സഭ നേതാക്കള്‍ക്കൊപ്പമാണ് പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുത്തത്. എല്ലാവര്‍ക്കുമൊപ്പം ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചത് സൗഭാഗ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാടിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഭാരതപുത്രന്‍ പ്രധാന സ്ഥാനത്ത് എത്തുന്നത് രാജ്യത്തിന് അഭിമാനമാണെന്നും കര്‍ദിനാള്‍ സ്ഥാനാരോഹണത്തിന് ഔദ്യോഗിക സംഘത്തെ അയച്ചിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ വര്‍ഷം പോപ്പിനെ കാണാന്‍ ഭാഗ്യമുണ്ടായെന്നും പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.
സ്‌നേഹവും സാഹോദര്യവുമാണ് ക്രിസ്‌തുവിന്‍റെ സന്ദേശം. അക്രമങ്ങള്‍ മതസൗഹാര്‍ദത്തിന് പരിക്കേല്‍പ്പിക്കാനുളള ശ്രമമാണ് നടക്കുന്നത്. അത്തരം ശ്രമങ്ങള്‍ സമൂഹത്തില്‍ നടക്കുന്നുണ്ടെന്നും വ്യക്തമാക്കിയ മോദി ജർമ്മനിയിലെ ക്രിസ്‌മസ് മാർക്കറ്റ് ആക്രമണവും ശ്രീലങ്കയിലെ പള്ളിയാക്രമണവും പ്രസംഗത്തിൽ പരാമർശിച്ചു
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കത്തോലിക്ക സഭയുടെ ആസ്ഥാനത്ത് നടക്കുന്ന ആഘോഷ പരിപാടിയിൽ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നത്. 1944ൽ സ്ഥാപിതമായ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ രാജ്യത്തുടനീളമുള്ള കാത്തോലിക്കരുടെ താത്‌പര്യങ്ങളെ പ്രതിനിധീകരിക്കുന്ന സ്ഥാപനമാണ്. ഡിസംബർ 19ന്, കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ വസതിയിൽ സംഘടിപ്പിച്ച ക്രിസ്‌മസ് ആഘോഷത്തിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.
Also Read: ജോർജ് കുര്യനൊപ്പം ക്രിസ്‌മസ് ആഘോഷിച്ച് നരേന്ദ്ര മോദി