പത്തനംതിട്ട: പന്തളം നഗരസഭാ ഭരണം ബിജെപി നിലനിർത്തി. പ്രതിപക്ഷത്തിൻ്റെ 18 അടവും മുട്ടടവും പിഴച്ചു. പന്തളം നഗരസഭ ബിജെപി നിലനിർത്തി. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ അച്ചൻകുഞ്ഞ് ജോൺ നഗരസഭാ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. പന്തളം നഗരസഭയിലെ ബിജെപി കൗൺസിലർമാർക്ക് ഇടയിലുണ്ടായ പടലപ്പിണക്കം മുതലെടുത്ത് ബിജെപി യുടെ നഗരസഭാ ഭരണം അട്ടിമറിക്കാനുള്ള എൽഡിഎഫ് , യുഡിഎഫ് മുന്നണികളുടെ ശ്രമം പരാജയപ്പെടുത്തി ബിജെപി ഭരണം നിലനിർത്തി.
ബിജെപിയിലെ മൂന്ന് വിമത അംഗങ്ങളെ കൂട്ടുപിടിച്ച് യുഡിഎഫും എൽഡിഎഫും ചേർത്ത് പന്തളം നഗരസഭാ ചെയർപേഴ്‌സണായിരുന്ന സുശീലാ സന്തോഷിനെതിരെ അവിശ്വാസം കൊണ്ടുവരാൻ ശ്രമിച്ചതിനെ തുടർന്ന് ഇവർ രാജിവച്ചതിനെ തുടർന്നാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബിജെപിയുടെ 18 അംഗങ്ങൾക്കൊപ്പം സ്വതന്ത്ര അംഗം രാധാകൃഷ്‌ണൻ ഉണ്ണിത്താനും രാധാകൃഷ്‌ണൻ ഉണ്ണിത്താന് വോട്ട് ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇടത് സ്ഥാനാർഥിയായ ലസിതക്ക് ഒന്‍പത് വോട്ടുകൾ ലഭിച്ചു. യുഡിഎഫിൻ്റെ അഞ്ച് അംഗങ്ങള്‍ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. എൽഡിഎഫ്, യുഡിഎഫ് കൂട്ടുകെട്ടിൽ പ്രതിഷേധിച്ചാണ് സ്വതന്ത്ര അംഗം കൂടി ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്‌തതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാർ പറഞ്ഞു. പന്തളത്തെ ജനങ്ങളുടെ താത്‌പര്യം മുൻനിർത്തി ഭരണം തുടരുമെന്ന് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട അച്ചൻകുഞ്ഞ് ജോൺ പറഞ്ഞു. ബിജെപി പ്രവർത്തകർ പന്തളം നഗരത്തിൽ ആഹ്ളാദ പ്രകടനം നടത്തി.
Also Read; ഇടഞ്ഞുനിന്ന കൗണ്‍സിലര്‍മാരും പിന്തുണച്ചു, പന്തളം നഗരസഭയില്‍ ഭരണം നിലനിര്‍ത്തി ബിജെപി