തിരുവനന്തപുരം:ലോക്‌സഭ തെരഞ്ഞെടുപ്പിൽ 20 സീറ്റുകളിലും യുഡിഎഫ് വിജയം നേടുമെന്ന് തൃശൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ. ഇ പി ജയരാജനുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നിട്ടുള്ള എല്ലാ വിവാദങ്ങളും സിപിഎം - ബിജെപി അന്തർധാരയുടെ ഭാഗമാണ്. ഇക്കാര്യം താനാണ് ആദ്യമായി ഉയർത്തിക്കൊണ്ട് വന്നതെന്നും തിരുവനന്തപുരം ജവഹർ നഗർ സ്‌കൂളിൽ ബൂത്ത് നമ്പർ 86 ൽ വോട്ട് രേഖപ്പെടുത്തിയ ശേഷം കെ മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരം, തൃശൂർ ബിജെപിക്ക്. മറ്റിടങ്ങൾ എൽഡിഎഫിന്. ഇതാണ് അന്തർധാര. തൃശൂർ സിപിഎം ജില്ല കമ്മിറ്റി ഓഫിസിൽ മുഖ്യമന്ത്രി എത്തിയത് ഡീൽ ഉറപ്പിക്കാനാണെന്നും കെ മുരളീധരൻ ആരോപിച്ചു.