പാലക്കാട്: യന്ത്രത്തകരാറിനെത്തുടർന്ന് വന്ദേ ഭാരത് എക്‌സ്പ്രസ് വഴിയിൽ കുടുങ്ങി. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ച വന്ദേ ഭാരത് എക്‌സ്പ്രസിനാണ് യന്ത്രത്തകരാർ കാരണം വഴിയിൽ കുടുങ്ങിയത്. ഷൊർണൂർ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട വണ്ടി ഭാരതപ്പുഴ പാലത്തിന് സമീപം നിൽക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വാതിലുകൾ തുറക്കാനാവാത്തതിനാൽ യാത്രക്കാർ ഉള്ളിൽ കുടുങ്ങിയിരിക്കുകയാണ്. അൽപം മുമ്പ് വണ്ടി ഷൊർണൂർ സ്റ്റേഷനിലേക്ക് മാറ്റി. തകരാർ പരിഹരിച്ച് എത്രയും പെട്ടെന്ന് യാത്ര പുനരാരംഭിക്കുമെന്നാണ് റെയിൽവേ യാത്രക്കാർക്ക് നൽകിയിരിക്കുന്ന ഉറപ്പ്.
Also Read: കെ റെയിൽ വരുമോ എന്ന് നാളെ അറിയാം; കൊച്ചിയിൽ നിർണായക ചർച്ച