കോഴിക്കോട്: എലത്തൂരില്‍ പെട്രോളിയം ഡിപ്പോയില്‍ ഇന്ധന ചോര്‍ച്ച. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷൻ്റെ ഡിപ്പോയില്‍ നിന്നാണ് ഇന്ധനം ചോര്‍ന്നത്. ഓവുചാലിലൂടെ ഇന്ധനം ഒഴുകുകയായിരുന്നു.
ഇന്ന് (ഡിസംബർ 04) വൈകിട്ടാണ് സംഭവം. ഓവുചാലിലൂടെ ഇന്ധനം ഒഴുകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം എല്ലാവരും അറിയുന്നത്. നാട്ടുകാര്‍ ഓവുചാലില്‍ നിന്നും കുപ്പിയില്‍ ഇന്ധനം ശേഖരിച്ച് പരിശോധിച്ചപ്പോൾ ഡീസലും പെട്രോളുമാണെന്ന് മനസിലായി. തുടര്‍ന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയും അവർ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ഇന്ധനം ഓവുചാലില്‍ നിന്നും മാറ്റുകയുമായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഏതാണ്ട് ഒരുകിലോമീറ്ററോളം ദൂരം ഇന്ധനം ഒഴുകി. സമീപത്തെ വീടുകളിലെ കിണറുകളിലേക്ക് എത്താന്‍ സാധ്യതയുള്ളതിനാല്‍ ഇന്ധനം പൂർണമായും ഓവുചാലില്‍ നിന്നും നീക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണ്.
Also Read: ഉത്സവസീസൺ പെട്രോൾ, ഡീസൽ വിൽപന കൊഴുപ്പിച്ചു; ഉപഭോഗത്തിൽ വന്‍ വർധനവെന്ന കണക്കുകൾ പുറത്ത്