തിരുവനന്തപുരം: ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരത്തെ പോളിങ് സ്‌റ്റേഷനിൽ എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്യാനായതിൽ വളരെ സന്തോഷമുണ്ടെന്നും ഓരോ വോട്ടും വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും വോട്ട് ചെയ്യണമെന്നും എസ് സോമനാഥ് അഭ്യർത്ഥിച്ചു.
'പ്രതിനിധികളെ തെരഞ്ഞെടുക്കാനായി എല്ലാ 5 വർഷവും കൂടുമ്പോൾ ലോക്‌സഭയിലേക്ക് നിങ്ങളെ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഒരാളെ തെരഞ്ഞെടുക്കുക എന്നത് നിങ്ങളുടെ അവകാശമാണ്. ആ അവകാശം എല്ലാവരും വിനിയോഗിക്കണം. ചൂടും മടിയും മറന്ന് വോട്ട് ചെയ്യാനെത്തണം'. എസ് സോമനാഥ് പറഞ്ഞതിങ്ങനെ.