കേരളം

kerala

ETV Bharat / state

പത്തനംതിട്ടയിൽ കള്ളവോട്ട് ആരോപണം; ഏറെ നേരം വോട്ടിങ് നിർത്തിവച്ചു - Fake Vote allegation in pandalam - FAKE VOTE ALLEGATION IN PANDALAM

പത്തനംതിട്ടയിലെ പന്തളത്ത് കള്ളവോട്ട് ആരോപണം. അടൂരില്‍ വോട്ട് ചെയ്യാനെത്തിയ സ്‌ത്രീയെ തെരുവുനായ കടിച്ചു.

LOK SABHA ELECTION 2024  PATHANAMTHITTA  PANDALAM FAKE VOTE  WOMAN VOTER ATTACKED BY STRAY DOG
Fake Vote allegation in Pandalam in pathanamthitta, woman attacked by stray dog

By ETV Bharat Kerala Team

Published : Apr 26, 2024, 4:10 PM IST

പത്തനംതിട്ടയിൽ കള്ളവോട്ട് ആരോപണം;ഏറെ നേരം വോട്ടിംഗ് നിർത്തിവച്ചു

പത്തനംതിട്ട:കള്ളവോട്ട് ആരോപണത്തെ തുടർന്ന് പത്തനംതിട്ട പന്തളത്ത് വോട്ടിങ് നിർത്തിവച്ചു. പന്തളം ചേരിക്കൽ ബൂത്ത്‌ നാലിൽ ആണ് കള്ളവോട്ട് ആരോപണം ഉയർന്നത്. പരാതിയെ തുടർന്ന് ഏറെ നേരം വോട്ടിങ് നിർത്തിവെച്ചു. വിവിധ രാഷ്‌ട്രീയപാർട്ടി നേതാക്കളും ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് വോട്ടിങ്ങ് പുനരാരംഭിച്ചത്.

Also Read:വോട്ടിങ്ങ് യന്ത്രത്തിന്‍റെ തകരാറ്: നഷ്‌ടമായ സമയം കൂടുതലായി നല്‍കണമെന്ന് എം കെ രാഘവന്‍

അടൂരിൽ വോട്ട് ചെയ്യാനെത്തിയ സ്ത്രീയെ തെരുവ് നായ കടിച്ചു. അടൂർ മണക്കാല പോളിടെക്‌നിക് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ സ്ത്രീക്ക് നേരെയാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്.പരിക്കേറ്റ സ്ത്രീയെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details