കോഴിക്കോട്:റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിൽ ഡാർജിലിങ് സ്വദേശിയെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ. പശ്ചിമബംഗാൾ വർദമാൻ ജില്ലക്കാരനായ തൗഫീഖ് എന്ന ശങ്കറിനെയാണ് പൊലീസ് മാഹിയിൽ നിന്ന് പിടികൂടിയത്. കഴിഞ്ഞ മാസം ജൂലൈ 29 ന് പുലർച്ചെയാണ് കൊലപാതകം നടന്നത്.
റെയിൽവെ സ്റ്റേഷൻ ലിങ്ക് റോഡിൽ എംസിസി ബാങ്ക് ജങ്ഷന് സമീപത്തുള്ള കടവരാന്തയിലാണ് 65 വയസ് പ്രായം തോന്നിക്കുന്ന വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിൻകഴുത്തിനും ചെവിക്കുടയിലും മൂർച്ചയുള്ള ആയുധം കൊണ്ട് പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് അന്ന് തന്നെ കണ്ടെത്തിയിരുന്നു. എന്നാൽ, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിരുന്നില്ല.