കേരളം

kerala

ETV Bharat / state

ഭാര്യയെയും മക്കളെയും വിഷം കുത്തിവെച്ച് കൊലപ്പെടുത്തി; പ്രതിക്ക് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ - Wife and two children killed - WIFE AND TWO CHILDREN KILLED

മെഡിക്കൽ സ്‌റ്റോർ ജീവനക്കാരനായിരുന്ന പ്രതി അനസ്തേഷ്യയ്ക്ക് മുൻപ് നൽകുന്ന മരുന്ന് കുത്തിവെച്ചാണ് ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയത്.

LIFE IMPRISONMENT  WIFE AND CHILDREN MURDRED IN KOLLAM  KOLLAM MURDER  MURDER VERDICT KOLLAM
Life Imprisonment for accused murdered wife and two children

By ETV Bharat Kerala Team

Published : Mar 30, 2024, 8:59 PM IST

വിധിയിലെ പ്രതികരണങ്ങള്‍

കൊല്ലം: ഭാര്യയെയും രണ്ട് മക്കളെയും വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് മൂന്ന് ജീവപര്യന്തം തടവും 6 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മൺറോ തുരുത്ത് പെരുങ്ങാലം എറോപ്പിൽ വീട്ടിൽ അജി എന്ന എഡ്വേർഡിനെ ആണ് കൊല്ലം നാലാം അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. അഡീഷണൽ സെഷൻസ് ജഡ്‌ജി എസ് സുഭാഷ് ആണ് ശിക്ഷ വിധിച്ചത്.

2021 മേയ് 11 ന് കുണ്ടറ കേരളപുരം ഇടവട്ടത്തെ വീട്ടിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഭാര്യ വർഷ, മക്കളായ 2 വയസുകാരന്‍ അലൻ, മൂന്ന് മാസം പ്രായമുളള ആരവ് എന്നിവരെ എഡ്വേർഡ് വിഷം കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് കൊലപാതകങ്ങൾക്കും മൂന്ന് ജീവപര്യന്തമാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. ഓരോ കൊലപാതകത്തിനും 2 ലക്ഷം രൂപ വെച്ച് 6 ലക്ഷം രൂപയും പിഴയായി നൽകണം. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടെ അധികം കഠിന തടവ് അനുഭവിക്കണം.

മെഡിക്കൽ സ്‌റ്റോർ ജീവനക്കാരനായിരുന്ന എഡ്വേർഡ് അനസ്തേഷ്യയ്ക്ക് മുൻപ് മസിൽ റിലാക്സേഷന് വേണ്ടി നൽകുന്ന മരുന്ന് കുത്തിവെച്ചാണ് ഭാര്യയെയും മക്കളെയും കൊന്നത്. മരുന്ന് കുത്തി വെച്ചാൽ 10 മിനിറ്റിനുള്ളിൽ മരണം സംഭവിക്കും. മുറിയിൽ അബോധാവസ്ഥയിൽ അഭിനയിച്ചു കിടന്ന എഡ്വേർഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും പരിശോധനയിൽ വ്യാജമാണെന്ന് തെളിഞ്ഞു. പ്രതി കുറ്റ സമ്മതവും നടത്തി.

ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണം. അഞ്ച് വയസ്‌ ഉണ്ടായിരുന്ന മൂത്ത മകൾക്ക് മരുന്ന് കുത്തിവെച്ചിരുന്നില്ല. അവൾ സ്വയം ജീവിച്ചുകൊള്ളും, അതുകൊണ്ടാണ് കൊല്ലാതിരുന്നത് എന്നാണ് പ്രതി നൽകിയ മൊഴി. അന്ന് സംഭവം നേരിൽ കണ്ട മൂത്ത മകളുടെ മൊഴിയും കേസില്‍ നിർണായകമായി.

മെഡിക്കൽ സ്‌റ്റോറിൽ നിന്ന് ഉടമ അറിയാതെ എടുത്ത മരുന്ന് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. കേസില്‍ 28 തൊണ്ടി മുതലുകൾ കോടതിയില്‍ ഹാജരാക്കി. 58 സാക്ഷികളെ വിസ്‌തരിച്ചു. 89 രേഖകൾ തെളിവായി സമര്‍പ്പിച്ചുു. അഡ്വ: ഷറഫുന്നീസയായിരുന്നു കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ. കോടതി വിധിച്ച ശിക്ഷയിൽ തൃപ്‌തിയുണ്ടെന്നും എന്നാൽ വധ ശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നതെന്നും കൊല്ലപ്പെട്ട വർഷയുടെ മാതാവ് പറഞ്ഞു.

Also Read :ഭാര്യയെയും 4 കുട്ടികളെയും കാലിത്തീറ്റ വെട്ടുന്ന യന്ത്രം ഉപയോഗിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവിനായി തെരച്ചില്‍ - MURDER IN MOTIHARI BIHAR-

ABOUT THE AUTHOR

...view details