കണ്ണൂർ: കരിമണൽ ഗ്രാമത്തിലെ താരം ആരും കാണാത്തൊരു പുലിയാണ്. പെട്ടിക്കടയിലെയും ബസ് വെയ്റ്റിങ് ഷെഡ്ഡുകളിലും ഒക്കെ ചർച്ച പുലിയുടെ യാത്ര വഴികളാണ്. വളർത്തു പട്ടികളുടെ നിർത്താതെയുളള ഓരിയിടലുകളാണ് പുലി വരുന്നതിന്‍റെ സിഗ്‌നല്‍.
പെട്ടെന്നൊരു രാത്രി അനിക്കത്ത് കണ്ട പുലി മണിക്കൂറുകൾക്കിപ്പുറം കിലോമീറ്ററുകൾ താണ്ടി ചെറുപുഴയിൽ കാണുന്നു. അവിടെ നിന്നു കക്കറയിലേക്ക്..! ചിലർ യൂട്യൂബുകളിൽ പുലിയുടെ വേഗത പോലും കണ്ടെത്തി.
പഞ്ചായത്ത് മെമ്പർ പി വീണ ഇടിവി ഭാരതിനോട് (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പക്ഷെ പുലി ഇന്നേവരെ ആർക്കും പിടി കൊടുത്തില്ല. ഈ പുലിപ്പേടി തുടങ്ങിയിട്ട് നാളുകളേറെയായി. വെള്ളാവ്, പാച്ചേനി പട്ടുവം തുടങ്ങിയ പ്രദേശങ്ങളിൽ ഫോറസ്‌റ്റ് ഉദ്യോഗസ്ഥരെ വട്ടം കറക്കിയ പുലിപ്പേടി പക്ഷെ കക്കറ കരിമണൽ പാറയിൽ സംഗതി സീരിയസ് ആക്കി. എരമം കുറ്റൂർ പഞ്ചായത്തിലെ ചെമ്പുല്ലാഞ്ഞി, അനിക്കം തുടങ്ങിയ പ്രദേശങ്ങളിലും ചെറുപുഴയിലും പുലിയെ കണ്ടുവെന്ന അഭ്യൂഹം പരന്നിരുന്നു.എന്നാൽ ആദ്യം ആർക്കും അത് അത്ര സീരിയസ് ആയിരുന്നില്ല.
കഴിഞ്ഞദിവസം കരിമണൽ കാവിന് സമീപം താമസിക്കുന്ന ജനാർദനൻ്റെ വളർത്തുനായയെ കാണാതായതോടെ ആണ് സംഗതി കാര്യമാകുന്നത്. തുടർന്ന് നായയെ കാണാതായ വിവരം വനം വകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു.തളിപ്പറമ്പ് ഫോറസ്‌റ്റ് ഓഫിസറും സംഘവും എത്തി പരിശോധന നടത്തിയതോടെ കുറ്റിക്കാട്ടിൽ നായയെ കടിച്ച് കൊന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് വനം വകുപ്പ് പരിശോധന വിപുലമാക്കിയത്.
കൂടുതൽ പരിശോധന നടത്തിയപ്പോൾ പുലിയുടെ കാൽപ്പാടും, വിസർജ്യവും കണ്ടെത്തി. ഇതിന് പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ക്യാമറയും സ്ഥാപിച്ചു. പെരിങ്ങോം വയക്കര പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കരിമണൽപാറയിലാണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. അതിൻ്റെ അതിർത്തി പ്രദേശമാണ് എരമം കുറ്റൂർ പഞ്ചായത്തിലെ ഏഴാം വാർഡ്. പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡൻ്റും മറ്റ് ജനപ്രതിനിധികളും സംഭവസ്ഥലത്തെത്തി മുൻകരുതൽ നടപടി തുടങ്ങിയിട്ടുണ്ട്.
ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും പഞ്ചായത്ത് മെമ്പർ പി വീണ പറയുന്നു. റബർ ടാപ്പിങ് തൊഴിലാളികളും പാൽ, പത്ര വിതരണക്കാരും ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റും, വനംവകുപ്പ് ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നൽകി കഴിഞ്ഞു. പ്രദേശത്തുനിന്ന് ഏറ്റവും അടുത്തുള്ള ഫോറസ്‌റ്റ് റേഞ്ച് പരിധി ചെറുപുഴ ജോസ് ഗിരി മേഖലകളിൽ ആണ്. ഏതാണ്ട് 25 കിലോമീറ്റർ ദൂരമുണ്ട് അവിടുന്ന് കരിമണൽ പാറയിലേക്ക്. ഒരു രാത്രി കിലോമീറ്ററുകൾ താണ്ടുന്ന പുലി അവിടെ നിന്നു വന്നുവെന്നാണ് നാട്ടുകാരും കരുതുന്നത്.
Also Read:ആനപ്പാറയിലെ തള്ളക്കടുവയേയും മക്കളേയും പൂട്ടാന്‍ വനം വകുപ്പ്; കർണാടകയില്‍ നിന്നും ഭീമൻ കൂടെത്തിച്ചു