പത്തനംതിട്ട:കെഎസ്ആർടിസി ബസ് യാത്രയ്ക്കിടയില്‍ നിയമ വിദ്യാർഥിനിയെ കടന്നുപിടിച്ച സർക്കാർ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പത്തനംതിട്ട മൈലപ്ര സ്വദേശി സുരാജ് (36) ആണ് പിടിയിലായത്. ഇയാൾ മൈനർ ഇറിഗേഷൻ വകുപ്പിലെ ഡിവിഷണല്‍ അക്കൗണ്ടൻ്റാണ്.
കെഎസ്ആർടിസി ബസിൽ നിയമ വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ - LAW STUDENT ASSAULTED IN KSRTC BUS
മൈനർ ഇറിഗേഷൻ വകുപ്പിലെ ഡിവിഷണല്‍ അക്കൗണ്ടൻ്റായി ജോലി ചെയ്യുന്ന പത്തനംതിട്ട മൈലപ്ര സ്വദേശിയാണ് പൊലീസ് പിടിയിലായത്.
Suraj (36) (ETV Bharat)
Published : Jul 15, 2024, 5:27 PM IST
ഇന്ന് (ജൂലൈ 15) രാവിലെ ഒമ്പത് മണിയോടെ കെഎസ്ആർടിസി കോട്ടയം - തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസില്‍ ചെങ്ങന്നൂരിനും കാരയ്ക്കാടിനും മധ്യേയാണ് സംഭവം നടന്നത്. പന്തളം പൊലീസ് കസ്റ്റഡിയിൽ എടുത്ത സുരാജിനെ ചെങ്ങന്നൂർ പൊലീസിന് കൈമാറും.
Also Read:ട്രെയിനിൽ വിദേശ വനിതയ്‌ക്ക് നേരെ ലൈംഗികാതിക്രമം: പാൻട്രി ജീവനക്കാരൻ പിടിയിൽ